ലൈംഗികാരോപണത്തില്‍ പരാതിക്കാരി വീണ്ടും സുപ്രീംകോടതിയിലേയ്ക്ക്; ഉമ്മന്‍ചാണ്ടിക്ക് കുരുക്ക്

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിക്കെതിരെ വീണ്ടും ലൈംഗികാരോപണം. കേസില്‍ പരാതിക്കാരി വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു.

ഉമ്മന്‍ചാണ്ടി ഉള്‍പ്പടെയുള്ളവര്‍ക്കെതിരെയുള്ള കേസിന്റെ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി വേഗം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയില്‍ ഇര അപേക്ഷ നല്‍കിയിരിക്കുന്നത്.

2018 ഒക്ടോബറില്‍ നല്‍കിയ ഹര്‍ജിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിണിച്ചായിരുന്നു പരാതിക്കാരി ഹര്‍ജി നല്‍കിയത്. പരാതിക്കാരിയുടെ ആവശ്യം നേരത്തെ കേരള ഹൈക്കോടതി തള്ളിയിരുന്നു.

Exit mobile version