പൊളളാച്ചിയിലെ അനധികൃത റിസോര്‍ട്ടില്‍ മിന്നല്‍ പരിശോധന; കേരളത്തില്‍ നിന്ന് 150 വിദ്യാര്‍ത്ഥികള്‍ പിടിയില്‍

പോലീസ് റെയിഡില്‍ കേരളത്തില്‍ നിന്ന് വിവിധ കോളേജുകളിലുള്ള 150ല്‍ പരം വിദ്യാര്‍ത്ഥികള്‍ പിടിയിലായെന്നും തമിഴ്‌നാട് പോലീസ് വ്യക്തമാക്കി

പൊള്ളാച്ചി: പൊള്ളാച്ചിയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടില്‍ നിന്ന് മദ്യവും ലഹരി വസ്തുക്കളും പിടികൂടി. പൊള്ളാച്ചിക്ക് സമീപം സേത്തുമടയിലാണ് സംഭവം. പോലീസ് റെയിഡില്‍ കേരളത്തില്‍ നിന്ന് വിവിധ കോളേജുകളിലുള്ള 150ല്‍ പരം വിദ്യാര്‍ത്ഥികള്‍ പിടിയിലായെന്നും തമിഴ്‌നാട് പോലീസ് വ്യക്തമാക്കി.

തമിഴ്‌നാട് പൊലീസ് റിസോര്‍ട്ട് സീല്‍ ചെയ്തു. പിടിയിലായ വിദ്യാര്‍ത്ഥികളെ പോലീസ് ചോദ്യം ചെയ്തു വരികയാണ് വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടിയത് സമൂഹമാധ്യമ കൂട്ടായ്മ വഴിയെന്ന് തമിഴ്‌നാട് പോലീസ് അറിയിച്ചു.

Exit mobile version