ഏഴ് വര്‍ഷത്തിനിടെ 150 യുവതികളെ പ്രണയം നടിച്ച് പീഡിപ്പിച്ച് പണം തട്ടി; എംബിഎ ബിരുദധാരിയും സുഹൃത്തുക്കളും അറസ്റ്റില്‍

പ്രണയം നടിച്ച് വിദ്യാര്‍ത്ഥികളെയും യുവതികളെയും വശീകരിച്ച് കാറില്‍ക്കയറ്റി കൊണ്ടുപോവുകയും ലൈംഗികമായി പീഡിപ്പിക്കുകയും ശേഷം വീഡിയോയും ഫോട്ടോയുമെടുത്ത് ഭീഷണിപ്പെടുത്തുകയുമായിരുന്നു ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു

പൊള്ളാച്ചി: യുവതികളെ ലൈംഗികമായി പീഡിപ്പിച്ച് പണം തട്ടുന്ന എംബിഎ ബിരുദധാരിയും സുഹൃത്തുക്കളും അറസ്റ്റില്‍. ഏഴു വര്‍ഷത്തിനിടക്ക് 150 യുവതികളെയാണ് തിരുനാവുക്കരശ് എന്ന എംബിഎ ബിരുദധാരിയായ തിരുനാവുക്കരശ് എന്ന യുവാവും സുഹൃത്തുക്കളും ലൈംഗികമായി പീഡിപ്പിച്ചത്.

പ്രായപൂര്‍ത്തി ആയവരും അല്ലാത്തതുമായ നിരവധി പെണ്‍കുട്ടികളെ പ്രണയം നടിച്ചാണ് വലയില്‍ വീഴ്ത്തുന്നത്. ആരും പരാതി നല്‍കാത്തതാണ് ഇത് വരെ യുവാക്കളെ പിടികൂടാനാകാത്തത്. പ്രണയം നടിച്ച് വിദ്യാര്‍ത്ഥികളെയും യുവതികളെയും വശീകരിച്ച് കാറില്‍ക്കയറ്റി കൊണ്ടുപോവുകയും ലൈംഗികമായി പീഡിപ്പിക്കുകയും ശേഷം വീഡിയോയും ഫോട്ടോയുമെടുത്ത് ഭീഷണിപ്പെടുത്തുകയുമായിരുന്നു ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു. വീട്ടമ്മമാര്‍ അടക്കം യുവാവിന്റെ കെണിയില്‍ പെട്ടിട്ടുണ്ടെന്നാണ് പോലീസ് കണ്ടെത്തിയത്.

കഴിഞ്ഞമാസം ഒരു പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശത്താക്കി കാറില്‍ കൊണ്ട് പോയി തുടര്‍ന്ന് കാറില്‍ വെച്ച് പെണ്‍കുട്ടിയെ യുവാവും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു. ഈ ദൃശ്യങ്ങള്‍ മറ്റൊരു സുഹൃത്ത് വീഡിയോയില്‍ പകര്‍ത്തി. പിന്നീട് യുവതിയെടെ തന്റെ കഴുത്തില്‍ കിടക്കുന്ന സ്വര്‍ണ്ണമാല ആവശ്യപ്പെട്ടു. കൊടുക്കാന്‍ കൂട്ടാക്കാത്ത പെണ്‍കുട്ടിയില്‍ നിന്ന് ബലം പ്രയോഗിച്ച് മാല പിടിച്ചവാങ്ങുകയും കുട്ടിയെ വഴിയില്‍ ഇറക്കിവിടുകയും ചെയ്തു. ഇതോടെ പെണ്‍കുട്ടി വീട്ടുകാരെയും കൂട്ടി പരാതി നല്‍കി.

തുടര്‍ന്നാണ് തിരുനാവുക്കരശ് ഒളിവില്‍ പോയത്. അതേസമയം, പ്രതികളെ രക്ഷിക്കാന്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടായതായി ആരോപണമുണ്ട്. തുടര്‍ന്ന്, വിവിധ രാഷ്ട്രീയ പാര്‍ട്ടികളും വനിതാ സംഘടനകളും പ്രക്ഷോഭം ആരംഭിച്ചതോടെയാണ് പ്രതികളെ പിടികൂടുന്നത്. അറസ്റ്റിലായ തിരുനാവക്കരിശില്‍ നിന്ന് രണ്ട് മൊബൈല്‍ ഫോണുകളും പോലീസ് കണ്ടെടുത്തു. കൂട്ടാളികളായ ശബരിരാജന്‍, വസന്തകുമാര്‍, സതീഷ് എന്നിവരെ അറസ്റ്റ് ചെയ്തതറിഞ്ഞപ്പോള്‍ തിരുനാവുക്കരശ് കോയമ്പത്തൂര്‍, സേലംവഴി തിരുപ്പതിയിലേക്ക് പോവുകയായിരുന്നു. അവിടന്നാണ് പ്രത്യേക പോലീസ് സംഘം അറസ്റ്റുചെയ്യുകയായിരുന്നു

Exit mobile version