കൂട്ടബലാത്സംഗക്കേസ്: സിഐ സുനുവിനെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: തൃക്കാക്കര കൂട്ടബലാത്സംഗക്കേസില്‍ പ്രതിയായ ബേപ്പൂര്‍ കോസ്റ്റല്‍ സിഐ സുനുവിനെ സസ്‌പെന്‍ഡ് ചെയ്തു. കൊച്ചി കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇന്ന് ഡ്യൂട്ടിക്കെത്തിയതിനെ തുടര്‍ന്ന് സുനുവിനോട് അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സസ്‌പെന്‍ഷന്‍ നടപടി.

തൃക്കാക്കരയില്‍ വീട്ടമ്മ കൂട്ടബലാത്സംഗത്തിന് ഇരയായ കേസില്‍ മൂന്നാം പ്രതിയാണ് പി ആര്‍ സുനു. കേസില്‍ സുനുവിനെ അറസ്റ്റ് ചെയ്യാതെ വിട്ടയച്ചിരുന്നു. കൃത്യമായ തെളിവ് കിട്ടിയില്ലെന്ന് പറഞ്ഞാണ് ഇയാളെ വിട്ടയച്ചത്. കേസില്‍ അഞ്ചു പേര്‍ കസ്റ്റഡിയിലുണ്ട്. പരാതിക്കാരിയുടെ വീട്ടുജോലിക്കാരിയായിരുന്ന വിജയലക്ഷ്മിയാണ് ഒന്നാം പ്രതി. വിജയലക്ഷ്മിയുടെ സുഹൃത്ത് രാജീവ് രണ്ടാം പ്രതിയും സിഐ സുനു മൂന്നാം പ്രതിയുമാണ്.

സുനു അടങ്ങുന്ന സംഘം തൃക്കാക്കരയിലും കടവന്ത്രയിലുമെത്തിച്ച് കൂട്ട ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. തൃക്കാക്കര സ്വദേശിയായ വീട്ടമ്മയാണ് പീഡന പരാതി നല്‍കിയത്. യുവതിയുടെ ഭര്‍ത്താവ് ജയിലില്‍ കഴിയുകയാണ്. ഇത് മുതലെടുത്ത സിഐയും സംഘവും ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തുവെന്നാണ് വീട്ടമ്മയുടെ പരാതി. നേരത്തെ മറ്റൊരു ബലാത്സംഗക്കേസില്‍ റിമാന്‍ഡിലായിരുന്നയാളാണ് സിഐ സുനു.

Read also: അവരുടെ ചുവട് തെറ്റരുത്: ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ചുവടു തെറ്റാതിരിക്കാന്‍ നൃത്തം, ഹീതു ടീച്ചര്‍ക്ക് അഭിനന്ദനവുമായി മന്ത്രിയും
ബിടെക് ബിരുദധാരിയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ 2021 ഫെബ്രുവരിയില്‍ സുനു പിടിയിലായിരുന്നു. മുളവുകാട് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ആയിരിക്കെയായിരുന്നു സംഭവം. സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ യുവതിയുമായി ഇയാള്‍ അടുപ്പത്തിലായി. തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. സെന്‍ട്രല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഹൈക്കോടതി ജാമ്യം തള്ളിയതോടെ സുനു അറസ്റ്റിലായി.

Exit mobile version