തൃശ്ശൂരില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; നിരവധിപേര്‍ക്ക് പരിക്കേറ്റു

അഴീക്കോട് നിന്നും തൃപ്രയാര്‍ക്ക് പോകുകയായിരുന്ന വ്യാസന്‍ (ഷാജി) ബസും കൊടുങ്ങല്ലൂരില്‍ നിന്നും അഴീക്കോട്ടേയ്ക്ക് പോകുകയായിരുന്ന സുഹൈല്‍ ബസും തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം

തൃശ്ശൂര്‍: തൃശ്ശൂരില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം. അഴീക്കോട് നിന്നും തൃപ്രയാര്‍ക്ക് പോകുകയായിരുന്ന വ്യാസന്‍ (ഷാജി) ബസും കൊടുങ്ങല്ലൂരില്‍ നിന്നും അഴീക്കോട്ടേയ്ക്ക് പോകുകയായിരുന്ന സുഹൈല്‍ ബസും തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം.

തൃശ്ശൂര്‍ എറിയാട് തീരദേശ റോഡില്‍ കരിക്കുളം സ്റ്റോപ്പിന് സമീപം രാത്രി ഏഴ് മണിയോടെയാണ് അപകടം. സംഭവത്തില്‍ ബസിലുണ്ടായിരുന്ന നിരവധി പേര്‍ക്ക് പരിക്കേറ്റു. വ്യാസന്‍ ബസ് റോഡരികിലെ താഴ്ച്ചയിലേക്ക് മറിഞ്ഞു.

20തോളം പേര്‍ക്ക് പരിക്കേറ്റെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രിയില് നിന്നുള്ള വിവരം.

Exit mobile version