ശബരിമലയില്‍ വിശ്വാസികളെയും മാധ്യമ പ്രവര്‍ത്തകരെയും തടയരുതെന്ന് ഹൈക്കോടതി; യഥാര്‍ത്ഥ വിശ്വാസികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും വിലക്കില്ലെന്ന് സര്‍ക്കാര്‍

ക്രമസമാധാനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സര്‍ക്കാര്‍ പരിഗണിക്കേണ്ടത്. ശബരിമല ക്ഷേത്രത്തിന്റെ ദൈനംദിന കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടരുത്

കൊച്ചി: ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകരെയും വിശ്വാസികളെയും തടയരുതെന്ന് ഹൈക്കോടതി. ക്രമസമാധാനം ഉറപ്പാക്കാന്‍ സര്‍ക്കാരിന് നടപടി എടുക്കാം. എന്നാല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കോ തീര്‍ത്ഥാടകര്‍ക്കോ ബുദ്ധിമുട്ടുണ്ടാക്കരുത് എന്ന് കോടതി പറഞ്ഞു.

ക്രമസമാധാനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സര്‍ക്കാര്‍ പരിഗണിക്കേണ്ടത്. ശബരിമല ക്ഷേത്രത്തിന്റെ ദൈനംദിന കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടരുത്. ദൈനംദിന കാര്യങ്ങളില്‍ ദേവസ്വം ബോര്‍ഡിനോട് ആജ്ഞാപിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും ഹൈക്കോടതി പറഞ്ഞു.

കൂടാതെ നിലക്കല്‍ സംഘര്‍ഷത്തിനിടെ വാഹനങ്ങള്‍ തകര്‍ത്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല നടപടി വേണമെന്നും ഹൈക്കോടി പറഞ്ഞു. സര്‍ക്കാര്‍ ശബരിമലയില്‍ അനാവശ്യ നിയന്ത്രണം ഏര്‍പെടുത്തുന്നതിനെതിരായ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം.

അതെസമയം യഥാര്‍ത്ഥ വിശ്വാസികള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും വിലക്കില്ലെന്നും ഇക്കാര്യം ഡിജിപി നേരത്തെ തന്നെ അറിയിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.

Exit mobile version