ഫസല്‍ ഗഫൂറിന്റെ പ്രൊഫൈല്‍ വ്യാജം, പരാതി നല്‍കി; സര്‍ക്കുലര്‍ പിന്‍വലിച്ചില്ലെങ്കില്‍ അപായപ്പെടുത്തും

കോഴിക്കോട്: തന്റെ പേരില്‍ പ്രചരിക്കുന്ന ഫേസ്ബുക്ക് പ്രൊഫൈല്‍ വ്യാജമെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് എംഇഎസ് പ്രസിഡന്റ് ഡോക്ടര്‍ ഫസല്‍ ഗഫൂര്‍. അതേസമയം കഴിഞ്ഞദിവസം കോളേജില്‍ മുഖാവരണം നിരോധിച്ച് കൊണ്ടുള്ള സര്‍ക്കുലര്‍ വുറത്തിറക്കിയിരുന്നു. എന്നാല്‍ കോളേജില്‍ പ്രസിദ്ധീകരിച്ച സര്‍ക്കുലര്‍ പിന്‍വലവിക്കണമെന്നും അല്ലെങ്കില്‍ അപായപ്പെടുത്തുമെന്നും വധ ഭീഷണി ഉയര്‍ന്നിരുന്നു. ഭീഷണിക്കെതിരെ അദ്ദേഹം നടക്കാവ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.

അടുത്ത അധ്യയന വര്‍ഷം മുതല്‍ മുഖം മറച്ചുള്ള വസ്ത്രധാരണം പാടില്ലെന്നാണ് എംഇഎസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്. പൊതുസമൂഹത്തിന് സ്വീകാര്യമല്ലാത്ത വസ്ത്രധാരണം മതാചാരങ്ങളുടെ പേരിലായാലും ആധുനികതയുടെ പേരിലായാലും അംഗീകരിക്കാന്‍ കഴിയില്ലെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു.

കോളേജുകളുടെ ആഭ്യന്തര കാര്യങ്ങളില്‍ മാനേജ്‌മെന്റിന് തീരുമാനമെടുക്കാമെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. മുസ്ലിം സ്ത്രീകളുടെ മുഖം മറയ്ക്കുന്നത് പുതിയ സംസ്‌കരമാണെന്നും, 99 ശതമാനം മുസ്ലിം സ്ത്രീകളും മുഖം മറയ്ക്കുന്നവരല്ലെന്നും എംഇഎസ് ഫസല്‍ ഗഫൂര്‍ പറഞ്ഞിരുന്നു.

അതേസമയം, സര്‍ക്കുലറിനെ പിന്തുണയ്ക്കുന്ന നിലപാടാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീല്‍ സ്വീകരിച്ചത്. കേരള നദ് വത്തുല്‍ മുജാഹിദും സര്‍ക്കുലറിനെ പിന്തുണച്ച് രംഗത്തുവന്നിരുന്നു.

Exit mobile version