കള്ളവോട്ട് ചെയ്തവരെ വെറുതെ വിടില്ല; പഴുതടച്ച റിപ്പോര്‍ട്ടുകളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കൈവശമുള്ളത്, വേണ്ടിവന്നാല്‍ സുപ്രീംകോടതി വരെ പോകും; ടിക്കാറാം മീണ

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കൈവശമുള്ളത് പഴുതടച്ച റിപ്പോര്‍ട്ടുകളാണെന്നും വേണ്ടിവന്നാല്‍ സുപ്രീംകോടതി വരെ പോകുമെന്നും ഇത് കുട്ടിക്കളിയില്ലെന്നും ടിക്കാറാം മീണ അറിയിച്ചു.

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ കള്ളവോട്ട് ചെയ്തവരെ വെറുതെവിടില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കൈവശമുള്ളത് പഴുതടച്ച റിപ്പോര്‍ട്ടുകളാണെന്നും വേണ്ടിവന്നാല്‍ സുപ്രീംകോടതി വരെ പോകുമെന്നും ഇത് കുട്ടിക്കളിയില്ലെന്നും ടിക്കാറാം മീണ അറിയിച്ചു.

താനൊരു പാര്‍ട്ടിക്കും വേണ്ടി പ്രവര്‍ത്തിക്കുന്നയാളല്ല. എല്‍ഡിഎഫ് നേതാക്കള്‍ക്ക് അത് നന്നായി അറിയാം. ഞാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥനാണ്. അതുകൊണ്ടാണ് നിഷ്പക്ഷമായി പ്രവര്‍ത്തിക്കുന്നത്. നിയമനടപടി ഉണ്ടായാല്‍ അതിനെ നേരിടുമെന്നും മീണ കൂട്ടിച്ചേര്‍ത്തു.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരേ ഉന്നയിച്ച ആക്ഷേപങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ ഈ വിശദീകരണം.

Exit mobile version