കുട്ടനാട്,ചവറ ഉപതിരഞ്ഞെടുപ്പ് ഉടന്‍ വേണ്ട: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് ടിക്കാറാം മീണ

കൊച്ചി: കുട്ടനാട് , ചവറ നിയമസഭാ മണ്ഡലങ്ങളില്‍ ഉടന്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനുമായുള്ള വീഡിയോ കോണ്‍ഫറന്‍സിലാണ് ടീക്കാറാം മീണ ഇക്കാര്യം അറിയിച്ചത്.

കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടത്തുക എളുപ്പമല്ല. നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ഒരു വര്‍ഷത്തില്‍ താഴെ മാത്രമെ സമയം ഉള്ളൂ എന്നിവ കണക്കിലെടുക്കണം എന്നും ടിക്കാറാം മീണ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു.

അതേസമയം ഉപതിരഞ്ഞെടുപ്പ് വേണമെന്നാണ് കമ്മിഷന്റെ തീരുമാനമെങ്കില്‍ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ആവശ്യപ്പെട്ടു

2021 മേയ് 25നാണു പിണറായി സര്‍ക്കാരിന്റെ കാലാവധി തീരുക. തോമസ് ചാണ്ടിയുടെ മരണത്തെതുടര്‍ന്നാണ് കുട്ടനാട് തിരഞ്ഞെടുപ്പ് നടക്കുന്നത്. വിജയന്‍ പിള്ളയുടെ വേര്‍പാടിനെ തുടര്‍ന്നാണ് ചവറയില്‍ തെരഞ്ഞെടുപ്പ് വേണ്ടി വരുന്നത്.

Exit mobile version