ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന അന്തര്‍ സംസ്ഥാന ബസുകളുടെ ബുക്കിങ് സെന്ററുകള്‍ അടച്ച് പൂട്ടാന്‍ ഉത്തരവ്

പത്തോളം ബുക്കിങ് സെന്ററുകള്‍ അടച്ച് പൂട്ടാനാണ് ആര്‍ടിഒയുടെ ഉത്തരവ്.

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ അനധികൃതമായി നടത്തുന്ന അന്തര്‍ സംസ്ഥാന ബസ്സുകളുടെ ബുക്കിങ് സെന്ററുകള്‍ അടച്ചു പൂട്ടാന്‍ ഉത്തരവ്. പത്തോളം ബുക്കിങ് സെന്ററുകള്‍ അടച്ച് പൂട്ടാനാണ് ആര്‍ടിഒയുടെ ഉത്തരവ്.

കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ പാളയത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് ഇല്ലായെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്ക് 7 ദിവസത്തെ സാവകാശം നല്‍കിയിരുന്നു. എന്നാല്‍ സമയപരിധി അവസാനിച്ചിട്ടും ലൈസന്‍സ് ഹാജരാക്കാന്‍ സാധിക്കാത്തതിനാലാണ് അടച്ച് പൂട്ടാന്‍ ഉത്തരവ് നല്‍കിയിരിക്കുന്നത്.

അതേസമയം, മൂന്ന് മാസത്തെ സാവകാശമാണ് ഉടമകള്‍ ചോദിച്ചത്. എന്നാല്‍ ഇത് അനുവധിക്കാന്‍ സാധിക്കില്ല എന്ന് ആര്‍ടിഒ വ്യക്തമാക്കി. നാളെ മുതല്‍ ഒറ്റ ബുക്കിങ് സെന്ററുകളും തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ലന്നും ആര്‍ടിഒ ഉത്തവിട്ടു. ഓരോ 50 കിലോമീറ്റര്‍ പരിധിക്കുള്ളിലും യാത്രക്കാര്‍ക്ക് പ്രാഥമിക സൗകര്യങ്ങളേര്‍പ്പെടുത്തുക, കെഎസ്ആര്‍ടിസി, സ്വകാര്യ ബസ് സ്റ്റാന്‍ഡുകളുടെ 500 മീറ്റര്‍ പരിധിക്കുള്ളില്‍ ബുക്കിങ് ഓഫീസുകള്‍ പ്രവര്‍ത്തിക്കാനോ ബസുകള്‍ പാര്‍ക്കു ചെയ്യാനോ പാടില്ല തുടങ്ങിയ നിബന്ധനകളാണ് ലൈസന്‍സ്ഡ് ഏജന്റ് ഫോര്‍ പബ്ലിക് ട്രാന്‍സ്പോര്‍ട്ട് ലൈസന്‍സ് ലഭിക്കണമെങ്കില്‍ പാലിക്കെണ്ടത്.

Exit mobile version