സംസ്ഥാനത്ത് മഴയോടൊപ്പം ശക്തമായ ഇടിമിന്നലും കാറ്റുമുണ്ടാകാന്‍ സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി. ഉച്ചയ്ക്ക് രണ്ടു മുതല്‍ തുറസായ സ്ഥലത്ത് കളിക്കുന്നതില്‍നിന്നും കുട്ടികളെ രക്ഷിതാക്കള്‍ വിലക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി മഴയോടൊപ്പം ശക്തമായ ഇടിമിന്നലും കാറ്റുമുണ്ടാകാന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി.
ഉച്ചയ്ക്ക് രണ്ടു മുതല്‍ തുറസായ സ്ഥലത്ത് കളിക്കുന്നതില്‍നിന്നും കുട്ടികളെ രക്ഷിതാക്കള്‍ വിലക്കണം.

വൈദ്യുത ഉപകരണങ്ങളുടെ കേബിളുകള്‍ രാത്രി കാലങ്ങളില്‍ ഊരിയിടുവാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഇടിമിന്നല്‍ സമയങ്ങളില്‍ ടെറസില്‍ ഉണക്കാനിട്ട വസ്ത്രങ്ങള്‍ എടുക്കാനും പുറത്ത് നിന്ന ആളുകള്‍ക്ക് കൂടുതലായി ഇടിമിന്നല്‍ ഏറ്റതായി ചില റിപ്പോര്‍ട്ടുകളുണ്ട്. ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്ന ആളുകള്‍ പ്രത്യേകമായി ശ്രദ്ധിക്കണമെന്നും സംസ്ഥാന ദുരനന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Exit mobile version