പാണ്ടിക്കാട് എആര്‍ ക്യാമ്പില്‍ മൂന്ന് പേര്‍ക്ക് കൂടി എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്

പത്ത് പേരുടെ സാംപിള്‍ പരിശോധിച്ചപ്പോഴാണ് എട്ട് പേരില്‍ എച്ച് വണ്‍ എന്‍ വണ്‍ കണ്ടെത്തിയത്

മലപ്പുറം: മലപ്പുറം പാണ്ടിക്കാടില്‍ എച്ച് വണ്‍ എന്‍ വണ്‍ മൂന്നുപേര്‍ക്കുകൂടി സ്ഥിരീകരിച്ചു. കണ്ണൂരില്‍ തെരഞ്ഞെടുപ്പ് ജോലി കഴിഞ്ഞെത്തിയവര്‍ക്കാണ് പനി ബാധിച്ചത്. ഇതോടെ ജില്ലയില്‍ എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ചവരുടെ എണ്ണം ഒമ്പതായി.

കണ്ണൂര്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞെതിയ നൂറോളം പേര്‍ക്ക് പനി ബാധിച്ചതിനെ തുടര്‍ന്ന് മണിപ്പാലില്‍ നടത്തിയ പരിശോധനയിലാണ് എച്ച് വണ്‍ എന്‍ വണ്‍ ആണെന്ന് കണ്ടെത്തിയത്. പത്ത് പേരുടെ സാംപിള്‍ പരിശോധിച്ചപ്പോഴാണ് എട്ട് പേരില്‍ എച്ച് വണ്‍ എന്‍ വണ്‍ കണ്ടെത്തിയത്.

ജില്ലയില്‍ ആരോഗ്യ വകുപ്പിന്റെ കടുത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കിട്ടുണ്ട്.

Exit mobile version