ആരാണീ ടിക്കാറാം മീണ, സര്‍വ്വാധികാരി ഒന്നുമല്ലല്ലോ.! തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ യുഡിഎഫ് കള്ളവോട്ട് നടത്തി; എംഎം മണി

തിരുവനന്തപുരം: കേരളത്തില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കള്ളവോട്ടുകള്‍ നടന്നെന്ന ആരോപണം ശക്തമായിരുന്നു. കാസര്‍കോടും കല്യാശേരിയിലുമെല്ലാം തെളിവുകളോടെ പിടി കൂടുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറേയും യുഡിഎഫിനേയും വിമര്‍ശിച്ച് വൈദ്യുത മന്ത്രി എംഎം മണി രംഗത്തെത്തിയിരിക്കുന്നു.

ജയിക്കില്ല എന്ന് ഉറപ്പായപ്പോള്‍ യുഡിഎഫ് കള്ളവോട്ട് നടത്തി ജനങ്ങളുടെ കണ്ണില്‍ പൊടി ഇട്ടു. എന്നായിരുന്നു മന്ത്രി പറഞ്ഞത് മാത്രമല്ല ടിക്കാറാം മീണ വെറും തെരഞ്ഞെടുപ്പ് കമ്മീഷണറാണെന്നും, അദ്ദേഹം സര്‍വാധികാരിയാണോ എന്നും മന്ത്രി ചോദിച്ചു.

സര്‍വാധികാരിയെ പോലെയാണ് മീണ പെരുമാറുന്നത്. അങ്ങേര് ഇലക്ഷന്‍ കമ്മീഷന് റിപ്പോര്‍ട്ട് കൊടുക്കട്ടെ. പിന്നെ ഇവിടെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ കോടതിയുണ്ട്. തെരഞ്ഞെടുപ്പിന്റെ തര്‍ക്കമൊക്കെ ഹൈക്കോടതിയിലാണ്. മന്ത്രിയായതിനാല്‍ കൂടുതലൊന്നും പറയുന്നില്ലെന്നും ഓരോ ഉദ്യോഗസ്ഥനും ഇങ്ങനെ കള്ളവോട്ട് പിടിക്കാന്‍ പോയാല്‍ ബഹുകേമമായിരിക്കും. അതുകൊണ്ട് ചുമ്മാ വെറും തട്ടിപ്പാണ് ഇവന്മാര്‍ കാണിച്ചുകൊണ്ടിരിക്കുന്നതെന്നു മന്ത്രി ആരോപിച്ചു.

യുഡിഎഫ് എന്നാല്‍ വ്യഭിചാരം എന്നാണ് ഓര്‍മ്മ വരുന്നതെന്നു തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ കാണിക്കുന്ന പച്ച തട്ടിപ്പാണ് കള്ളവോട്ട് ആരോപണമെന്നും മന്ത്രി പറഞ്ഞു. കള്ളവോട്ട് വിഷയത്തില്‍ സിപിഎമ്മിനെകിരെ തെളിവുകള്‍ പുറത്ത് വിട്ട സംഭവത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം.

Exit mobile version