നഗരസഭയില്‍ അവിശ്വാസ പ്രമേയ നീക്കത്തിനിടയില്‍ അപ്രതീക്ഷിത സംഭവങ്ങള്‍ ! കോണ്‍ഗ്രസ് കൗണ്‍സിലര്‍ രാജിവെച്ചു

പാലക്കാട്: നഗരസഭയില്‍ അവിശ്വസ പ്രമേയ ചര്‍ച്ചയ്ക്ക് തൊട്ടുമുമ്പ് കോണ്‍ഗ്രസ് കൗണ്‍സിലര്‍ വി ശരവണന്‍ രാജിവെച്ചു. ബിജെപി നഗരസഭാധ്യക്ഷയ്ക്കും ഉപാധ്യക്ഷനുമെതിരേയുള്ള അവിശ്വാസപ്രമേയം ചര്‍ച്ച ചെയ്യുന്നതിന് തൊട്ടുമുമ്പാണ് ശരവണന്റെ രാജി.

സംസ്ഥാനത്ത് ബിജെപി ഭരണത്തിലുളള ഏക മുന്‍സിപ്പാലിറ്റിയാണ് പാലക്കാട്. ശരവണന്റെ രാജിയോട് വിശ്വാസ പ്രമേയം പരാജയപ്പെടുമെന്ന് ഉറപ്പായി. 2 അംഗ നഗരസഭാ കൗണ്‍സിലില്‍ 24 അംഗങ്ങളാണ് ബിജെപ.ക്ക്. 17 അംഗങ്ങളുള്ള യുഡിഎഫും ഒരു അംഗമുള്ള വെല്‍ഫെയര്‍ പാര്‍ട്ടിയും ഒപ്പിട്ടതാണ് അവിശ്വാസപ്രമേയം. ഇവര്‍ക്കൊപ്പം ഒമ്പത് കൗണ്‍സിലര്‍മാരുള്ള സി.പി.എം. പ്രമേയത്തെ പിന്തുണച്ചാല്‍ 24-നെതിരേ 27 വോട്ടിന് അവിശ്വാസം പാസാവുമെന്നായിരുന്നു ധാരണ.

അധികാരത്തില്‍ വന്ന നാള്‍മുതല്‍ നഗരസഭാകൗണ്‍സിലില്‍ ഭൂരിപക്ഷമില്ലെങ്കിലും ഭരണം മൂന്നുവര്‍ഷം പൂര്‍ത്തിയാവുമ്പോഴാണ് അവിശ്വാസ പ്രമേയം വരുന്നത്.

Exit mobile version