പെണ്‍വേഷം കെട്ടിച്ചതാണ്, യുവാവിന് മാനസിക രോഗം എന്ന് ബന്ധുക്കള്‍; കുഴപ്പത്തിലായി പോലീസ്

മലപ്പുറം: കഴിഞ്ഞ ദിവസം ഏറെ ചര്‍ച്ച നടത്തിയ വിഷയമായിരുന്നു വിവാഹ വേദിയില്‍ യുവതിയുടെ വസ്ത്രമണിഞ്ഞ് എത്തിയ യുവാവിന്റെ പ്രഛന്ന വേഷം. തുടര്‍ന്ന് യുവാവിനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിക്കുകയുണ്ടായി. എന്നാല്‍ ഇപ്പോള്‍ യുവാവിന്റെ മൊഴി കേട്ട് ഞെട്ടിയിരിക്കുകയാണ് പോലീസ് മാത്രമല്ല ഇനി എന്ത് ചെയ്യും എന്ന ആഷയക്കുഴപ്പവും. മലപ്പുറം എടത്തനാട്ടുകര സ്വദേശി ഷഫീഖിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഒരു സംഘം ആളുകള്‍ തന്നെ നിര്‍ബന്ധിച്ച് സ്ത്രീ വേഷം ധരിപ്പിക്കുകയായിരുന്നുവെന്നാണ് ഷഫീഖ് പോലീസിന് മൊഴി നല്‍കി. യുവാവിന് അല്‍പം മാനസികാസ്വസ്ഥ്യം ഉണ്ടെന്നും ഭാര്യയുമായി വേര്‍പിരിഞ്ഞെന്നും ബന്ധുക്കള്‍ പറയുന്നു. വേര്‍പിരിഞ്ഞ ഭാര്യയുടെ ഉപേക്ഷിക്കാന്‍ കൊണ്ടുപോയ വസ്ത്രങ്ങള്‍ നാട്ടുകാരില്‍ ചിലര്‍ ചേര്‍ന്നു യുവാവിനെക്കൊണ്ട് അണിയിച്ചെന്നും, വിവാഹസ്ഥലത്തേക്കു കയറ്റി വിട്ടെന്നുമാണു ബന്ധുക്കളുടെ വിശദീകരണം. എന്നാല്‍ യുവാവിന്റെ ബന്ധുക്കള്‍ പറയുന്നത് പോലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല.

Exit mobile version