എട്ട് കിലോഗ്രാം കുങ്കുമപ്പൂവ് എന്ന് സംശയിക്കുന്ന വസ്തുവുമായി കാസര്‍കോട് സ്വദേശി പിടിയില്‍

കൊച്ചി: കുങ്കുമപ്പൂവ് എന്ന് സംശയിക്കുന്ന വസ്തുവുമായി കാസര്‍കോട് സ്വദേശി പിടിയില്‍. എട്ട് കിലോഗ്രാം കുങ്കുമപ്പൂവ് എന്ന് സംശയിക്കുന്ന വസ്തുവാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. സ്പെയ്‌സ് ജെറ്റ് വിമാനത്തില്‍ ദുബായിലേക്ക് കടത്താന്‍ ശ്രമിക്കവെയാണ് കാസര്‍കോട് സ്വദേശിയായ മുഹമ്മദ് യാസര്‍ അറാഫത് പിടിയിലായത്.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. അന്താരാഷ്ട വിപണിയില്‍ അരക്കോടിയിലധികം രൂപ വില വരുന്ന കുങ്കുമപ്പൂവ് എന്ന് സംശയിക്കുന്ന വസ്തുവാണ് ഇയാളില്‍ നിന്ന് പോലീസ് കണ്ടെത്തിയത്. വസ്തു ഔദ്യോഗിക സ്ഥിരീകരണത്തിനു സ്പൈസസ് ബോര്‍ഡിന്റെ ലാബിലേക്ക് അയച്ചു. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗമാണ് യാസര്‍ അറാഫത്തിനെ പിടികൂടിയത്.

അനാദി കാലം മുതല്‍ക്കേ കുങ്കുമം ഔഷധസസ്യമായി ഉപയോഗിച്ചുവരുന്നു. ധാരാളം ഔഷധഗുണങ്ങള്‍ ഉള്ള കുങ്കുമത്തിന് ചരിത്രത്തില്‍ ഏറ്റവും വിലകൂടിയ സുഗന്ധവ്യഞ്ജമാണ്.

Exit mobile version