ജയപരാജയങ്ങളുടെ കണക്കുകൂട്ടലുകള്‍ക്ക് പ്രസക്തിയില്ല; ഇത്രയും വൈകാരികമായ ഒരു തെരഞ്ഞെടുപ്പ് അനുഭവം ഇത് ആദ്യമായാണെന്ന് കെ സുരേന്ദ്രന്‍

ജയപരാജയങ്ങളുടെ കണക്കുകൂട്ടലുകള്‍ക്ക് വലിയ പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല. യഥാര്‍ത്ഥത്തില്‍ ജനങ്ങള്‍ ആഗ്രഹിച്ചതുതന്നെ തെരഞ്ഞെടുപ്പിന്റെ അന്തിമഫലമാവണമെന്ന് നിര്‍ബന്ധവുമില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

പത്തനംതിട്ട: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിന്റെ പല ഭാഗത്തും കള്ളവോട്ട് നടന്നതായി സ്ഥിരീകരണം ഉണ്ടായതിന് പിന്നാലെ വൈകാരിക പോസ്റ്റ് പങ്കുവെച്ച് ബിജെപി ജനറല്‍ സെക്രട്ടറിയും പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായിരുന്ന കെ സുരേന്ദ്രന്‍.

ജയപരാജയങ്ങളുടെ കണക്കുകൂട്ടലുകള്‍ക്ക് വലിയ പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല. യഥാര്‍ത്ഥത്തില്‍ ജനങ്ങള്‍ ആഗ്രഹിച്ചതുതന്നെ തെരഞ്ഞെടുപ്പിന്റെ അന്തിമഫലമാവണമെന്ന് നിര്‍ബന്ധവുമില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

മുറിവേറ്റ ഒരു ജനതയുടെ വികാര വിസ്ഫോടനങ്ങളാണ് പത്തനംതിട്ടയില്‍ കണ്ടതെന്നും, പത്തനംതിട്ട കേരളത്തിന്റെ ഒരു പരിഛേദം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ഏറ്റക്കുറച്ചിലുകളോടെയാണെങ്കിലും എല്ലായിടത്തും ആഞ്ഞടിച്ചത് ഒരേ വികാരം തന്നെയെന്നും സുരേന്ദ്രന്‍ പറയുന്നു. ഇത്രയും വൈകാരികമായ ഒരു തെരഞ്ഞെടുപ്പനുഭവം ഇതാദ്യമാണ്. പലപ്പോഴും മനസ്സിനെ നിയന്ത്രിച്ചു നിര്‍ത്താന്‍ പാടുപെട്ടിട്ടുണ്ട്. ക്യാമറകളില്ലായിരുന്നെങ്കില്‍ പല യോഗങ്ങളിലും പൊട്ടിക്കരഞ്ഞു പോകുമായിരുന്നുവെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

Exit mobile version