ഫോനി ഒഡിഷ തീരത്തേക്ക്; സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ച യെല്ലോ അലര്‍ട്ട് പിന്‍വലിച്ചു

എറണാകുളം, മലപ്പുറം, വയനാട് എന്നീ ജില്ലകളില്‍ നിലനിന്നിരുന്ന യെല്ലോ അലര്‍ട്ടാണ് പിന്‍വലിച്ചത്.

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലര്‍ട്ട് പൂര്‍ണ്ണമായി പിന്‍വലിച്ചു. എറണാകുളം, മലപ്പുറം, വയനാട് എന്നീ ജില്ലകളില്‍ നിലനിന്നിരുന്ന യെല്ലോ അലര്‍ട്ടാണ് പിന്‍വലിച്ചത്.

ഫോനി ചുഴലിക്കാറ്റിന്റെ ദിശ മാറിയ സാഹചര്യത്തിലാണ് അലര്‍ട്ട് പിന്‍വലിച്ചത്. അതേസമയം, ഫോനി ചുഴലിക്കാറ്റ് മെയ് 3ന് ഒഡിഷ തീരം തൊടുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റ് മണിക്കൂറില്‍ 170-180 കിലോമീറ്റര്‍ വേഗത്തില്‍ വീശാനാണ് സാധ്യത.

Exit mobile version