കള്ളവോട്ടിനെതിരായ നടപടികളില്‍ വിട്ടുവീഴ്ചയില്ല; സംഭവത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ടിക്കാറാം മീണ

മുസ്ലീം ലീഗ് കള്ളവോട്ട് ചെയ്‌തെന്ന പരാതിയില്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പോലീസിലെ പോസ്റ്റല്‍ വോട്ട് സംബന്ധിച്ച ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടില്ല.

തിരുവനന്തപുരം: കള്ളവോട്ടിനെതിരായ നടപടികളില്‍ വിട്ടുവീഴ്ചയില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്ലീം ലീഗ് കള്ളവോട്ട് ചെയ്‌തെന്ന പരാതിയില്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പോലീസിലെ പോസ്റ്റല്‍ വോട്ട് സംബന്ധിച്ച ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. പോസ്റ്റല്‍ വോട്ടിങിന്റെ കാര്യങ്ങള്‍ക്ക് ജില്ലാതലത്തില്‍ ഓരോ നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ടെന്നും അവരാണ് പോസ്റ്റല്‍ വോട്ടുകള്‍ ശേഖരിക്കേണ്ടതെന്നും ടിക്കാറാം മീണ പറഞ്ഞു.

എന്നാല്‍ നേരത്തെ ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പരാതി അയച്ചിരുന്നു. തുടര്‍ന്ന് ഡിജിപി ലോക്നാഥ് ബെഹ്‌റയോട് വിശദീകരണം തേടിയിരുന്നു. അതിനു മറുപടി ലഭിച്ചു. നിയമവിരുദ്ധമായി എന്തെങ്കിലും നടന്നെന്ന് കണ്ടെത്താനായില്ല മീണ പറഞ്ഞു.

കള്ളവോട്ടുമായി ബന്ധപ്പെട്ട് പത്ര-ദൃശ്യമാധ്യമങ്ങളിലൂടെ നേതാക്കള്‍ പരാതി ഉയര്‍ത്തുന്ന പശ്ചാത്തലത്തില്‍ അവ പരിശോധിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് എല്ലാ ജില്ലാ കളക്ടര്‍മാരോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version