‘ മക്കളെ കൊല്ലരുതേ, കുഞ്ഞുങ്ങള്‍ സുരക്ഷിതരായി എവിടെയെങ്കിലും ജീവിക്കട്ടെ’ ! താത്കാലികമായോ, സ്ഥിരമായോ കുഞ്ഞിനെ ഉപേക്ഷിക്കാനുള്ള മാര്‍ഗങ്ങള്‍; വൈറലായി ഡോക്ടറുടെ കുറിപ്പ്

ഇത്തരത്തിലുള്ള വാര്‍ത്തകള്‍ നമ്മുടെ കണ്‍മുന്നില്‍ കാണുമ്പോള്‍ ഇത് ദൈവത്തിന്റെ സ്വന്തം നാടെന്ന് അറിയപ്പെടുന്ന കേരളത്തില്‍ തന്നെയാണോ എന്ന് ചിന്തിച്ച് പോകും.

തിരുവനന്തപുരം: സംസ്ഥാനത്ത് കുഞ്ഞുങ്ങള്‍ക്ക് നേരെയുണ്ടാകുന്ന ക്രൂരപീഡനങ്ങളെ കുറിച്ച് നിരവധി വാര്‍ത്തകളാണ് സമൂഹമാധ്യമങ്ങളിലും മറ്റും കേള്‍ക്കുന്നത്. അടുത്തിടെ തന്നെ കേരളത്തെ ഞെട്ടിച്ച് മൂന്നും നാലും വാര്‍ത്തകളാണ് കുഞ്ഞുങ്ങള്‍ക്കെതിരെയുള്ള നമ്മള്‍ കേട്ടറിഞ്ഞത്. അതും കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നത് സ്വന്തക്കാര്‍ തന്നെയെന്ന് കേള്‍ക്കുമ്പോള്‍ ഞെട്ടലോടെയും വിഷമത്തോടെയുമാണ് പൊതുസമൂഹം കാണുന്നത്. ഒന്നൊന്നായി ആവര്‍ത്തിക്കുകയാണ് ഇത്തരം വാര്‍ത്തകള്‍. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ നമ്മുടെ കണ്‍മുന്നില്‍ കാണുമ്പോള്‍ ഇത് ദൈവത്തിന്റെ സ്വന്തം നാടെന്ന് അറിയപ്പെടുന്ന കേരളത്തില്‍ തന്നെയാണോ എന്ന് ചിന്തിച്ച് പോകും.

അടുത്തിടെ തൊടുപുഴയിലും, ആലുവയിലും, ആലപ്പുഴയിലും രക്ഷിതാക്കളുടെ ആക്രമണത്തിനിരയായി കുട്ടികള്‍ മരണപ്പെട്ട സംഭവവും ഞെട്ടലോടെയാണ് മലയാളികള്‍ കേട്ടറിഞ്ഞത്.

ഇത്തരം സാഹചര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതില്‍ നിന്നും അമ്മ വിമുഖത കാണിക്കുന്നുവെങ്കില്‍ അവരുടെ ജീവിതം അപകടത്തിലേക്ക് തള്ളിവിടാതെ അവരെ അവിടെ നിന്നും മാറ്റണമെന്ന് ഡോക്ടര്‍ ഷിംന അസീസ് കുറിക്കുന്നു. നിങ്ങള്‍ക്ക് പോറ്റാനാവില്ലെങ്കില്‍ കുഞ്ഞുങ്ങള്‍ സുരക്ഷിതരായി എവിടെയെങ്കിലും ജീവിക്കട്ടെ എന്നെഴുതുന്ന ഡോക്ടര്‍ താത്കാലികമായോ, സ്ഥിരമായോ കുഞ്ഞിനെ ഉപേക്ഷിക്കാനുള്ള മാര്‍ഗങ്ങളും ഫേസ്ബുക്ക് പോസ്റ്റില്‍ ചേര്‍ക്കുന്നു.

Exit mobile version