ഫീറ്റസ് ഇന്‍ ഫീറ്റു; മലപ്പുറത്ത് അഞ്ച് ദിവസം പ്രായമുള്ള നവജാത ശിശുവിന് അത്യപൂര്‍വരോഗം

കണ്‍സല്‍ട്ടന്റ് റേഡിയോളജിസ്റ്റ് ഡോ ഹരി പിഎസ് നടത്തിയ സ്‌കാനിങ്ങിലാണ് അത്യപൂര്‍വ്വമായ ഫീറ്റസ് ഇന്‍ ഫീറ്റു എന്ന രോഗാവസ്ഥ തിരിച്ചറിയപ്പെടുന്നത്

മലപ്പുറം: മലപ്പുറത്ത് അഞ്ച് ദിവസം പ്രായമുള്ള നവജാത ശിശുവിന് അത്യപൂര്‍വ്വ രെഗം കണ്ടെത്തി. ഫീറ്റസ് ഇന്‍ ഫീറ്റു രോഗാവസ്ഥയാണ് കണ്ടെത്തിയത്. ഒരു കുട്ടിയുടെ വയറ്റില്‍ മറ്റൊരു ഭ്രൂണം വളരുന്ന അവസ്ഥയാണിത്.

കുട്ടിയുടെ വയറ്റിലെ തടിപ്പ് ശ്രദ്ധയില്‍ പെട്ട മലപ്പുറത്തെ ദമ്പതിമാര്‍ കോട്ടക്കല്‍ മിംസ് ആശുപത്രിയിലെത്തി. തുടര്‍ന്ന് കണ്‍സല്‍ട്ടന്റ് റേഡിയോളജിസ്റ്റ് ഡോ ഹരി പിഎസ് നടത്തിയ സ്‌കാനിങ്ങിലാണ് അത്യപൂര്‍വ്വമായ ഫീറ്റസ് ഇന്‍ ഫീറ്റു എന്ന രോഗാവസ്ഥ തിരിച്ചറിയപ്പെടുന്നത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറുകയും ശസ്ത്രക്രിയ വഴി ഭ്രൂണാവസ്ഥയിലുള്ള ശിശുവിനെ നീക്കം ചെയ്യുകയും ചെയ്തു.

1808 ല്‍ ജോര്‍ജ് വില്യം യംഗാണ് ഫീറ്റസ് ഇന്‍ ഫിറ്റു ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. 220 വര്‍ഷമായി ലോകത്തില്‍ തന്നെ 100 ല്‍ താഴെ മാത്രമാണ് ഇത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

കോഴിക്കോട് ഗവര്‍മെന്റ് മെഡിക്കല്‍ കോളേജില്‍ നടന്ന ശസ്ത്രക്രിയയ്ക്ക് ശേഷം കുഞ്ഞ് സുഖം പ്രാപിച്ചു വരികയാണ്. രണ്ടാമത്തെ ഭ്രൂണത്തിന്റെ വയറില്‍ അകപ്പെടുമ്പോഴാണ് ഇത് സംഭവിക്കുന്നത്.

Exit mobile version