കെവിന്‍ വധക്കേസില്‍ തിരിച്ചടി; നിര്‍ണ്ണായക സാക്ഷി കൂറുമാറി; പോലീസിനെ പേടിച്ചായിരുന്നു ആദ്യമൊഴിയെന്ന് വിശദീകരണം

, പ്രോസിക്യൂഷന്‍ വിസ്താരം ആരംഭിച്ചപ്പോള്‍ തന്നെ മൊഴിമാറ്റം വ്യക്തമായിരുന്നു. തുടര്‍ന്ന് പ്രതിഭാഗം ക്രോസ് വിസ്താരം നടത്തിയതോടെ സാക്ഷി പൂര്‍ണമായും കൂറുമാറി.

കോട്ടയം: കെവിന്‍ വധക്കേസ് വിചാരണ പുരോഗമിക്കവെ കേസില്‍ നിര്‍ണായകമായ മൊഴി നല്‍കാന്‍ സാധിക്കുമായിരുന്ന സാക്ഷി കൂറുമാറി. 28ാം സാക്ഷിയും പ്രതികളുടെ സുഹൃത്തുമായ അബിനാണ് തിങ്കളാഴ്ച കോടതിയില്‍ മൊഴിമാറ്റിയത്. നേരത്തേ പ്രതികള്‍ക്കെതിരെ അബിന്‍ ചങ്ങനാശ്ശേരി മജിസ്‌ട്രേറ്റ് കോടതിയില്‍ രഹസ്യമൊഴി നല്‍കിയിരുന്നെങ്കിലും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന പോലീസിന്റെ ഭീഷണി ഭയന്നാണ് അന്ന് മൊഴി നല്‍കിയതെന്നും പോലീസിനെ പേടിച്ച് താന്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നെന്നും വിചാരണക്കോടതിയില്‍ അബിന്‍ വ്യക്തമാക്കി.

അബിന് കേസിലെ പ്രതികളായ വിഷ്ണു, ഷാനു, ഷിനു, മനു, റിറ്റു എന്നിവരെ അറിയാമെന്നും കൃത്യം നടത്താന്‍ പ്രതികള്‍ കോട്ടയത്തേക്ക് തിരിച്ചപ്പോള്‍ അബിനേയും കൂടെ കൂട്ടാന്‍ ശ്രമിച്ചിരുന്നെന്നും കെവിനെ തട്ടിക്കൊണ്ടുവരുന്ന വിവരം അറിഞ്ഞിരുന്നെന്നും പ്രതികള്‍ ഉപയോഗിച്ച വാള്‍ ഒളിപ്പിക്കാന്‍ സഹായിച്ചെന്നുമാണ് പോലീസിന്റെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതിയില്‍ അബിന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയത്. എന്നാല്‍, പ്രോസിക്യൂഷന്‍ വിസ്താരം ആരംഭിച്ചപ്പോള്‍ തന്നെ മൊഴിമാറ്റം വ്യക്തമായിരുന്നു. തുടര്‍ന്ന് പ്രതിഭാഗം ക്രോസ് വിസ്താരം നടത്തിയതോടെ സാക്ഷി പൂര്‍ണമായും കൂറുമാറി.

വിചാരണയുടെ അഞ്ചാം ദിവസം ഒന്നാംപ്രതി ഉള്‍പ്പെടെ 12 പ്രതികളെ ഗാന്ധിനഗറിലെ തട്ടുകട ജീവനക്കാരന്‍ ബിജു തിരിച്ചറിഞ്ഞു. ചാക്കോയും മൂന്നാം പ്രതിയും ഒഴികെയുള്ളവര്‍ മേയ് 27ന് തട്ടുകടയില്‍ ഭക്ഷണം കഴിക്കാനെത്തിയെന്ന് ബിജു ഓര്‍ത്തെടുത്തു. തട്ടുകടയില്‍ പ്രതികളുമായി തര്‍ക്കമുണ്ടായെന്നും ഷാനു ചാക്കോയാണ് പണം നല്‍കിയതെന്നും ബിജു കോടതിയില്‍ അറിയിച്ചു.

കെവിനെ വിവാഹം ചെയ്തശേഷം നീനു താമസിച്ച ഹോസ്റ്റലിന്റെ വാര്‍ഡന്‍ ബെന്നി ജോസഫിനെയും വിസ്തരിച്ചു. കെവിനും മുഖ്യസാക്ഷി അനീഷുമാണ് നീനുവിനെ ഹോസ്റ്റലില്‍ എത്തിച്ചതെന്നും ഒരു വര്‍ഷം താമസസൗകര്യം വേണമെന്ന് ആവശ്യപ്പെട്ടെന്നും ബെന്നി വ്യക്തമാക്കി.

Exit mobile version