‘പൊടിക്ക് ചിന്‍ അപ്പ്, നെഞ്ചത്ത് ബൂട്ടിട്ട് ചവിട്ടുമ്പോഴുളള ഭാവം വരട്ടെ’ ‘ഫോട്ടോഷൂട്ട് ബിപ്ലവത്തെ’ ട്രോളി കേരളാ പോലീസ്

ദിവസങ്ങള്‍ കഴിയുന്തോറും ട്രോളന്‍മാര്‍ക്ക് തലവേദനയാകുകയാണ് കേരളാ പോലീസ്. ട്രോളന്‍മാരെ പോലും തോല്‍പ്പിച്ചിരിക്കുകയാണ് കേരളാ പോലീസ്. കുറച്ച് ദിവസമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു ചിത്രമാണ് ഭക്തന്റെ നെഞ്ചില്‍ ചവിട്ടിയിരിക്കുന്ന പോലീസുകാരന്‍.

എന്നാല്‍ ആ ഫോട്ടോഷോപ്പ് ചിത്രത്തെ ട്രോളിയിരിക്കുകയാണ് കേരള പോലീസ്. ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് പോലീസിന്റെ ഈ ട്രോള്‍.

 

Exit mobile version