ശബരിമലയില്‍ സുരക്ഷ ശക്തം..! വനിത പോലീസ് എത്തി; വനിതാ പ്രതിഷേധക്കാര്‍ സന്നിധാനത്തെത്തിയാല്‍ വനിത പോലീസിനെ വിന്യസിപ്പിക്കും

പത്തനംത്തിട്ട: ശബരിമലയില്‍ ചിത്തിര ആട്ട പൂജ നാളില്‍ പ്രതിഷേധം ശക്തമാകുമെന്നതിനാല്‍ മുന്‍കരുതലുകളുമായി പോലീസ്. വനിതാ പ്രതിഷേധക്കാര്‍ സന്നിധാനത്തെത്തിയാല്‍ വനിത പോലീസിനെ മലകയറ്റാന്‍ തീരുമാനിച്ചു. 4000 ലേറെ പ്രതിഷേധക്കാരെ വഴിയില്‍ തടയാനായി ഫോട്ടോകളും കൈമാറി. സന്നിധാനത്ത് പോകാന്‍ തയ്യാറായി വനിതാ ഉദ്യോഗസ്ഥരെത്തുകയും ചെയ്തു.

അമ്പതുവയസുകഴിഞ്ഞ മുപ്പതുപേര്‍ സംഘത്തിലുണ്ട്. വനിതാ ഉദ്യോഗസ്ഥര്‍ പത്തനംതിട്ട എസ്പി ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്തു. സ്ത്രീകളെ മുന്‍നിര്‍ത്തി പ്രതിഷേധമുണ്ടായാല്‍ നേരിടാനാണ് ഈ ഒരുക്കം. സമാധാന ദര്‍ശനം ഉറപ്പാക്കാനാണ് നിരോധനാജ്ഞയെന്ന് പത്തനംതിട്ട ജില്ലാ കലക്ടര്‍ പിബി നൂഹ് പറഞ്ഞു. സംഘര്‍ഷമുണ്ടായാല്‍ നേരിടാന്‍ സജ്ജരാണ്. ദര്‍ശനത്തിനായി ഒരു യുവതിയും സുരക്ഷ ആവശ്യപ്പെട്ടിട്ടില്ലെന്നും പിബിനൂഹ് നേരത്തെ വ്യക്തമാക്കിയിരുന്നു.

നേരത്തെ ഇലവുങ്കലില്‍ മാധ്യമങ്ങളെ തടഞ്ഞിരുന്നു എന്നാല്‍ മാധ്യമങ്ങളുടെ കൂടി സുരക്ഷ കണക്കിലെടുത്താണ് നടപടിയെന്നും വൈകിട്ടൊടെ പമ്പയിലേക്ക് കടത്തി വിടുമെന്നും ഡിജിപി വ്യക്തമാക്കിയിരുന്നു. വനിത പ്രതിഷേധക്കാരെ നേരിടാനായാണ് വനിത പോലീസിനെ വിന്യസിക്കുന്നത്. ഇതിനായി സി.ഐ ,എസ്.ഐ റാങ്കിലെ മുപ്പത് വനിത പൊലീസ് പത്തനംതിട്ട എസ്.പി ഓഫീസിലെത്തി.

അതേസമയം ശബരിമല സംഘര്‍ഷങ്ങളിലെ അറസ്റ്റ് തുടരുകയാണ് നിലവില്‍ 3731ആളുകള്‍ പിടിയിലായി. ഇനി 400 പേര്‍ ഒളിവിലുണ്ട്. തുലാമാസ പൂജ സമയത്ത് 5 ദിവസം നട തുറന്നതിനേക്കാള്‍ 800 പോലീസുകാര്‍ അധികമാണ് ഒറ്റ ദിവസം തുറക്കുമ്പോള്‍ വിന്യസിക്കുന്നത്. നാളെ ഉച്ചമുതലെ നിലയ്ക്കലില്‍ നിന്ന് തീര്‍ത്ഥാടകരെ പമ്പയിലേക്ക് കടത്തിവിടൂ.

Exit mobile version