ഭാര്യമാരുടെ സ്വര്‍ണം വിറ്റിട്ടാണോ തെരഞ്ഞെടുപ്പ് പ്രചാരണം? ബിജെപിയ്‌ക്കെതിരെ ആഞ്ഞടിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി

ഭോപ്പാല്‍: ബിജെപിയുടെയും മോഡിയുടെയും തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള ഫണ്ട് എവിടെ നിന്നാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ചെലവുകള്‍ നേതാക്കളുടെ ഭാര്യമാരുടെ സ്വര്‍ണം വിറ്റിട്ടാണോ നടത്തുന്നതെന്നും കമല്‍ നാഥ് ചോദിച്ചു. വാര്‍ത്താ സമ്മേളനത്തിലാണ് മോഡിയേയും ബിജെപിയേയും കമല്‍ നാഥ് കടന്നാക്രമിച്ചത്.

മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലും പ്രചരണത്തിനു വിമാന യാത്ര നടത്തുന്നതിനു പണം എവിടെ നിന്നാണ്. നേതാക്കളുടെ ഭാര്യമാരുടെ സ്വര്‍ണം വിറ്റാണോ തെരഞ്ഞെടുപ്പ് ചെലവുകള്‍ നിര്‍വഹിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

പ്രധാനമന്ത്രി അദ്ദേഹത്തിന്റെ വിമാന യാത്രകളുടെ ചെലവ് വഹിക്കുന്നത് ആരാണെന്ന് രാജ്യത്തോട് പറയണമെന്നും കമല്‍ നാഥ് ആവശ്യപ്പെട്ടു. ഡല്‍ഹിയിലെ ബിജെപി ഓഫീസിനു ചെലവായ 700 കോടി രൂപ ആരാണ് നല്‍കിയതെന്നും പ്രധാനമന്ത്രി പറയണം. ഇതിനെല്ലാം മറുപടി പറഞ്ഞിട്ട് തന്നോട് ചോദ്യം ചോദിച്ചാല്‍ മതിയെന്നും കമല്‍ നാഥ് പറഞ്ഞു.

Exit mobile version