മുട്ടത്തുവര്‍ക്കി പുരസ്‌കാരം ബെന്യാമിന്

മുട്ടത്തു വര്‍ക്കിയുടെ ചരമ വാര്‍ഷിക ദിനമായ മെയ് 28നാണ് പുരസ്‌കാരം സമര്‍പ്പിക്കുക

തിരുവനന്തപുരം: മുട്ടത്തുവര്‍ക്കി പുരസ്‌കാരം പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തുമായ ബെന്യാമിന്. 50,000 രൂപയുടെ സിപി നായര്‍ രൂപകല്‍പ്പന ചെയ്ത ശില്‍പ്പവും പ്രശസ്തിപത്രവും ഉള്‍പ്പെടുന്നതാണ് പുരസ്‌കാരം. മുട്ടത്തുവര്‍ക്കിയുടെ പേരിലുള്ള ഇരുപത്തെട്ടാമത് പുരസ്‌കാരമാണ് ബെന്യാമിനെ തേടിയെത്തിയിരിക്കുന്നത്.

മുട്ടത്തു വര്‍ക്കിയുടെ ചരമ വാര്‍ഷിക ദിനമായ മെയ് 28നാണ് പുരസ്‌കാരം സമര്‍പ്പിക്കുക. 28ന് പന്തളത്ത് ചേരുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ വെച്ച് ഫൗണ്ടേഷന്‍ ജനറല്‍ കണ്‍വീനറായ ശ്രീകുമാരന്‍ തമ്പിയാണ് ബെന്യാമിന് പുരസ്‌കാരം സമ്മാനിക്കുക.

എഴുത്തുകാരിയായ കെആര്‍ മീര, എന്‍ ശശിധരന്‍, പ്രൊഫ എന്‍വി നാരായണന്‍ എന്നിവരടങ്ങിയ ജൂറിയാണ് ബെന്യാമിനെ പുരസ്‌കാര ജേതാവായി തെരഞ്ഞെടുത്തത്. കഴിഞ്ഞ വര്‍ഷം കെആര്‍ മീരക്കായിരുന്നു ഈ പുരസ്‌കാരം ലഭിച്ചത്.

Exit mobile version