വയലാർ അവാർഡ് ബെന്യാമിന്റെ ‘മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ’ക്ക്

തിരുവനന്തപുരം: നാൽപ്പത്തിയഞ്ചാമത് വയലാർ രാമവർമ്മ പുരസ്‌കാരം ബെന്യാമന് . മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ എന്ന കൃതിക്കാണ് പുരസ്‌കാരം. ഈ മാസം 27ന് തിരുവനന്തപുരത്ത് വെച്ച് പുരസ്‌കാരം സമ്മാനിക്കും.

കെ ആർ മീര, ജോർജ്ജ് ഓണക്കൂർ, സി ഉണ്ണിക്കൃഷ്ണൻ എന്നിവരായിരുന്നു ജഡ്ജിംഗ് കമ്മിറ്റി അംഗങ്ങൾ. ഒക്ടോബർ 27നാണ് പുരസ്‌കാര ദാന ചടങ്ങ്.അവാർഡ് നേട്ടത്തിൽ സന്തോഷമുണ്ടെന്നും, പരസ്‌കാരം സാഹിത്യത്തെ കൂടുതൽ ഗൗരവത്തോടെ സമീപിക്കേണ്ടതിനെ പറ്റി തന്നെ ബോധവാനാക്കുന്നുവെന്നും ബെന്യാമിൻ പറഞ്ഞു.

വയലാർ രാമവർമ്മയുടെ ചരമദിനമായ ഒക്ടോബർ 27-ാം തീയതി വൈകിട്ട് 5.30 മണിക്ക് തിരുവനന്തപുരത്ത് പൂർണ്ണമായും കോവിഡ് 19 പ്രോട്ടോകോൾ പാലിച്ചുകൊണ്ട് അവാർഡ് സമർപ്പണ ചടങ്ങ് നടത്തും

Exit mobile version