കോഴിക്കോടില്‍ കടലില്‍ വീണ ഫുട്ബോള്‍ എടുക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

വെള്ളിയാഴ്ച വൈകുന്നേരം വാക്കടവ് തീരത്ത് കൂട്ടുകാരോടൊപ്പം ഫുട്‌ബോള്‍ കളിക്കുന്നതിനിടെയാണ് പന്ത് കടലിലേക്ക് തെറിച്ച് വീണു

കോഴിക്കോട്: കോഴിക്കോട് കടലുണ്ടിയില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കപ്പലങ്ങാടി കൊത്തികയില്‍ ഗിരീഷ്‌കുമാറിന്റെ മകന്‍ അക്ഷയ്(15) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം വാക്കടവ് തീരത്ത് കൂട്ടുകാരോടൊപ്പം ഫുട്‌ബോള്‍ കളിക്കുന്നതിനിടെയാണ് പന്ത് കടലിലേക്ക് തെറിച്ച് വീണു. തുടര്‍ന്ന് പന്തെടുക്കാനായി കടലിലിറങ്ങിയ അക്ഷയ് തിരയില്‍പ്പെട്ട് മുങ്ങി മരിക്കുകയായിരുന്നു. ചാലിയം ഉമ്പിച്ചി ഹാജി ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥിയാണ് അക്ഷയ്.

Exit mobile version