അനധികൃതമായി സ്ഥലം മാറ്റി, ഡിജിപിയ്‌ക്കെതിരെ ക്രൈംബ്രാംഞ്ച് എസ്പി രംഗത്ത്

കോട്ടയം: നിയമനം നല്‍കിയ ശേഷം എട്ടു ദിവസത്തിന് ഉള്ളില്‍ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയ ഡിജിപിയുടെ നടപടിക്ക് എതിരെ ക്രൈംബ്രാഞ്ച് എസ്പി സക്കറിയ ജോര്‍ജ് ഐപിഎസ് പരാതി നല്‍കി. അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ നല്‍കിയ പരാതിയില്‍ സത്യമുണ്ട് എന്നു മനസിലായതിനെത്തുടര്‍ന്ന് എസ്പയുടെ സ്ഥലംമാറ്റ ഉത്തരവ് സ്റ്റേ ചെയ്തു.

ഇകെ ഭരത് ഭൂഷണ്‍, ആഷിഷ് കാലിയ എന്നിവര്‍ അധ്യക്ഷരായ എറണാകുളം സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ആണ് സ്ഥലംമാറ്റ ഉത്തരവ് സ്റ്റേ ചെയ്തിരിക്കുന്നത്. സക്കറിയ ജോര്‍ജിന്റെ പരാതി പ്രകാരം രണ്ടു തെറ്റുകളാണ് സ്ഥലംമാറ്റ ഉത്തരവില്‍ ഉണ്ടായിരുന്നത്.

ഐപിഎസ് ഉദ്യോഗസ്ഥനെതിരെ സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിക്കാനുള്ള അധികാരം സംസ്ഥാന ചീഫ് സെക്രട്ടറിക്ക് മാത്രമേ ഉള്ളൂ എന്നാല്‍ സക്കറിയ ജോര്‍ജിന്റെ സ്ഥലംമാറ്റ ഉത്തരവ് ഇറക്കിയത് ഡിജിപിയാണ് എന്നതാണ് ആദ്യ തെറ്റ്.

പൊലീസ് ആസ്ഥാനത്തുനിന്ന് സ്ഥലം മാറ്റപ്പെട്ട് കോട്ടയത്തെത്തി ക്രൈംബ്രാഞ്ച് എസ്പിയായി ചുമതലയേറ്റ് എട്ടാം ദിവസമാണ് ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയത്. കോട്ടയത്തേക്കുള്ള സ്ഥലം മാറ്റം അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റേ ചെയ്തിരിക്കെയാണ് ഇടുക്കിയിലേക്ക് മാറ്റിയത്. കേരള പൊലീസ് അക്ടിന്റെ 97ാം വകുപ്പിന്റെ അതിഗുരുതരമായ ലംഘനമാണിതെന്നു പരാതിയില്‍ പറയുന്നു.

Exit mobile version