ബിജെപി വോട്ടിനെ സംബന്ധിച്ച് ആശങ്ക വേണ്ട; ഫലം വരുമ്പോള്‍ സ്വന്തം വോട്ട് എവിടെ പോയെന്ന് കോടിയേരി പറയേണ്ടി വരുമെന്ന് കെ സുരേന്ദ്രന്‍

ഫലം വരുമ്പോള്‍ സ്വന്തം വോട്ട് എവിടെ പോയെന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറയേണ്ടി വരുമെന്നും സിപിഐഎം തകരുന്നതിന്റെ ഏക ഉത്തരവാദി മുഖ്യമന്ത്രിയാണെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

തിരുവനന്തപുരം: ബിജെപിയുടെ വോട്ട് എവിടെപോയെന്ന ആശങ്ക സിപിഎമ്മിനു വേണ്ടെന്ന് കെ സുരേന്ദ്രന്‍. ഫലം വരുമ്പോള്‍ സ്വന്തം വോട്ട് എവിടെ പോയെന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറയേണ്ടി വരുമെന്നും സിപിഐഎം തകരുന്നതിന്റെ ഏക ഉത്തരവാദി മുഖ്യമന്ത്രിയാണെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. പരാജയഭീതി കൊണ്ടാണ് സിപിഐഎം വോട്ട് കച്ചവടമെന്ന ആരോപണം ഉന്നയിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം, തിരുവനന്തപുരത്ത് വിജയം ഉറപ്പെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ പറഞ്ഞു. നേരത്തെ വോട്ടുചെയ്യാത്ത പലരും ഇക്കുറി വോട്ടുചെയ്തു. അതാണ് പോളിങ്ങ് ശതമാനം ഉയരാന്‍ കാരണമെന്ന് കുമ്മനം പറഞ്ഞു.

തിരുവനന്തപുരത്തും പത്തനംതിട്ടയിലും വിജയത്തിലേക്കെത്താന്‍ കഴിയുമെന്നാണ് ആര്‍എസ്എസ്- പരിവാര്‍ സംഘടനാ യോഗത്തിന്റെ വിലയിരുത്തല്‍. പതിവില്‍ വിപരീതമായി ഭൂരിപക്ഷ വോട്ടുകളുട എണ്ണത്തില്‍ വര്‍ധനയുണ്ടായതാണ് പോളിങ് ശതമാം കൂടാന്‍ കാരണമായതെന്നും നേതൃത്വം കണക്കുകൂട്ടുന്നു.

Exit mobile version