അപകടമരണമാണെന്ന് കരുതുന്നില്ല, 19ന് വീട്ടിലേക്ക് വിളിച്ചത് അദ്ദേഹം തന്നെ; ബിജെപി നേതാവിന്റെ വാദത്തെ ഖണ്ഡിച്ച് ശിവദാസന്റെ ഭാര്യ

ശിവദാസന്റെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് മകന്‍ ആവശ്യപ്പെട്ടു

തിരുവനന്തപുരം: ശിവദാസന്റേത് അപകടമരണമാണെന്ന് കരുതുന്നില്ലെന്ന് ഭാര്യ ലളിത. കഴിഞ്ഞ മാസം 18ന് തന്നെയാണ് ശിവദാസന്‍ ശബരിമലക്ക് പോയതെന്നും 19 ന് വീട്ടിലേക്ക് വിളിച്ചത് ഭര്‍ത്താവ് തന്നെയെന്നും ലളിത കൂട്ടിച്ചേര്‍ത്തു.

ശിവദാസന്റെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് മകന്‍ ആവശ്യപ്പെട്ടു. കാണാതായെന്ന് പരാതി നല്‍കിയിട്ടും പോലീസ് കേസെടുത്തില്ലെന്നും മകന്‍ ആരോപിച്ചു.

ലളിതയുടെ വെളിപ്പെടുത്തലോടെ ബിജെപി നേതാവ് കെ സുരേന്ദ്രന്റെ പ്രസ്താവന അടിസ്ഥാനരഹിതമെന്ന് ഉറപ്പിക്കാം. 19-ാം തിയതി തമിഴ്നാട് സ്വദേശിയുടെ ഫോണില്‍ നിന്ന് ശിവദാസന്‍ തന്നെയാണ് വീട്ടിലേക്ക് വിളിച്ചത് എന്ന് എങ്ങനെ വിശ്വസിക്കാന്‍ കഴിയുമെന്നും പോലീസ് തന്നെയായിരിക്കാം ശിവദാസന്റെ വീട്ടിലേക്ക് വിളിച്ചതെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

Exit mobile version