കടലുണ്ടിപ്പുഴയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു; രണ്ട് പേരെ രക്ഷിച്ചു

വടക്കേമണ്ണ മുഹമ്മദിന്റെ മകന്‍ റൈഹാന്‍ മുഹമ്മദ് (12) ആണ് മരിച്ചത്. റൈഹാന്റെ ഒപ്പം പുഴയിലിറങ്ങിയ മറ്റു രണ്ട് കുട്ടികളെ രക്ഷപ്പെടുത്തി

മലപ്പുറം: മലപ്പുറം വടക്കേമണ്ണയില്‍ കടലുണ്ടിപ്പുഴയിലിറങ്ങിയ സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ മുങ്ങിമരിച്ചു. വടക്കേമണ്ണ മുഹമ്മദിന്റെ മകന്‍ റൈഹാന്‍ മുഹമ്മദ് (12) ആണ് മരിച്ചത്. റൈഹാന്റെ ഒപ്പം പുഴയിലിറങ്ങിയ മറ്റു രണ്ട് കുട്ടികളെ രക്ഷപ്പെടുത്തി.

ചോലശേരി ഹംസയുടെ മകന്‍ റിഷാദ് (11), ഹംസയുടെ സഹോദരന്‍ നാസറിന്റെ മകന്‍ മുഹമ്മദ് ജസീല്‍ (11) എന്നിവരെ രക്ഷപ്പെടുത്തിയത്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. റൈഹാന്‍ മലപ്പുറം കേന്ദ്രീയവിദ്യാലയത്തിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്.

Exit mobile version