കുഞ്ഞിനെ താലോലിക്കാന്‍ മാത്രമല്ല, മുതിര്‍ന്നവരെ കൈപിടിക്കാനും നടത്താനും ഇവര്‍ മുമ്പില്‍; കാണണം പോളിങിനിടയിലെ പോലീസിന്റെ നന്മകള്‍

ഇതിനു പിന്നാലെയാണ് തെരഞ്ഞെടുപ്പില്‍ മങ്ങിപ്പോയ ചില പോലീസ് നന്മകള്‍ കേരളാ പോലീസ് പുറത്ത് വിട്ടത്.

തിരുവനന്തപുരം: രാജ്യം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലാണ്. കേരളക്കര ഇന്നലെയാണ് പോളിങ് ബൂത്തിലേക്ക് കടന്നത്. റെക്കോര്‍ഡ് പോളിങ് ആണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. എന്നാല്‍ ഇതിനിടയില്‍ ചര്‍ച്ചയാകുന്നത് ഡ്യൂട്ടിക്കെത്തിയ പോലീസിന്റെ ചില നന്മകളാണ്. കഴിഞ്ഞ ദിവസം വോട്ട് ചെയ്യാന്‍ എത്തിയ യുവതിയുടെ കുഞ്ഞിനെ താലോലിച്ചും പരിപാലിച്ചും നില്‍ക്കുന്ന പോലീസുകാരന്‍ സമൂഹമാധ്യമങ്ങളിലും മറ്റും നിറഞ്ഞിരുന്നു.

ഇതിനു പിന്നാലെയാണ് തെരഞ്ഞെടുപ്പില്‍ മങ്ങിപ്പോയ ചില പോലീസ് നന്മകള്‍ കേരളാ പോലീസ് പുറത്ത് വിട്ടത്. കുഞ്ഞിനെ താലോലിക്കാന്‍ മാത്രമല്ല, മുതിര്‍ന്നവരെ കൈപിടിക്കാനും നടത്താനും പോലീസിന് ആവും. വോട്ട് രേഖപ്പെടുത്തുവാന്‍ വന്ന പ്രായമായവരെ കൈപിടിച്ചും വീല്‍ചെയറിലുള്ളവരെ സഹായിച്ചുമാണ് പോലീസ് ഉദ്യോഗസ്ഥര്‍ താരമായത്. ഈ നന്മ പോലീസിന്റെ മാറ്റ് കൂട്ടുന്നുണ്ട്.

കൈകുഞ്ഞുമായി വന്ന യുവതിയുടെ കൈയ്യില്‍ നിന്നും കുഞ്ഞിനെ വാങ്ങി തന്റെ മാറോട് ചേര്‍ത്തണയ്ക്കുകയായിരുന്നു പോലീസ്. ആ ഉദ്യോഗസ്ഥന്റെ കൈയ്യില്‍ കുഞ്ഞ് സുഖമായി മയങ്ങുന്നതും ചിത്രത്തില്‍ കാണാം. ആ കുഞ്ഞ് ഇതിലും സുരക്ഷിതമായി ഇരിക്കുന്ന ഒരു ഇടം ഇല്ല എന്നാണ് സമൂഹമാധ്യമങ്ങള്‍ ഒന്നടങ്കം പറഞ്ഞത്. ഇതിനു പിന്നാലെയാണ് മറ്റ് ചില ചിത്രങ്ങളും പ്രത്യക്ഷപ്പെട്ടത്.

Exit mobile version