സലിം കുമാറിന്റെ വലം കൈയ്യിലും ഇടം കൈയ്യിലും മഷി പുരട്ടി!

സലീം കുമാര്‍ ആദ്യം തന്റെ വലതു കൈയിലെ ചൂണ്ടു വിരലാണ് ഓര്‍ക്കാതെ നീട്ടിയത്.

കോട്ടയം: വോട്ട് ചെയ്യാന്‍ എത്തിയ നടന്‍ സലീംകുമാറിന്റെ രണ്ട് കൈയ്യിലും മഷി പുരട്ടി. പോളിങ് ഓഫീസറുടെ അശ്രദ്ധയാണ് സംഭവത്തിന് കാരണം. വലം കൈയ്യിലും ഇടം കൈയ്യിലും മഷി പുരട്ടുകയായിരുന്നു. നീണ്ടൂര്‍ സെന്റ് ജോസഫ് സണ്‍ഡേ സ്‌കൂള്‍ ഹാളിലാണ് താരം വോട്ട് ചെയ്യാനെത്തിയത്.

സലീം കുമാര്‍ ആദ്യം തന്റെ വലതു കൈയിലെ ചൂണ്ടു വിരലാണ് ഓര്‍ക്കാതെ നീട്ടിയത്. ശ്രദ്ധിക്കാത്ത പോളിങ് ഓഫീസര്‍ വലതു കൈയിലെ വിരലില്‍ തന്നെ മഷി പുരട്ടുകയും ചെയ്തു. എന്നാല്‍ പുറത്തിറങ്ങിയപ്പോഴാണ് താരം ഇക്കാര്യം ശ്രദ്ധിക്കുന്നത്. ഉടനെ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു.

തുടര്‍ന്ന് വീണ്ടും സലീം കുമാറിന്റെ ഇടതു കൈയിലെ ചൂണ്ടു വിരലില്‍ മഷി പുരട്ടുകയായിരുന്നു. ഇതിനു മുമ്പ് നടന്‍ രജനീകാന്ത് വലതു കൈയ്യില്‍ മഷി പുരട്ടിയത് വിവാദത്തില്‍ കലാശിച്ചിരുന്നു. ഇതിനു പിന്നാലെയണ് സലീംകുമാറിന് ഈ അമളി പറ്റിയത്. അതേസമയം സംസ്ഥാനത്ത് ഉയര്‍ന്ന പോളിങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പലയിടത്തും പോളിങ് അവസാനിച്ചത് രാത്രി ഏറെ വൈകിയാണ്. വോട്ടിങ്ങിനിടെ 11 പേര്‍ കുഴഞ്ഞു വീണു മരിച്ചിരുന്നു.

Exit mobile version