വിജയം ഉറപ്പ്; കോണ്‍ഗ്രസ് ഇടതിന് വോട്ടുമറിച്ചെന്ന ബിജെപിയുടെ ആരോപണം പരാജയ ഭീതികൊണ്ട്; ശശി തരൂര്‍

വര്‍ധിച്ച പോളിങ് കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫ് തരംഗം ഉണ്ടാകുമെന്ന് ശശി തരൂര്‍. വര്‍ധിച്ച പോളിങ് കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് ഇടതിന് വോട്ടുമറിച്ചെന്ന ബിജെപിയുടെ ആരോപണം പരാജയ ഭീതികൊണ്ടാണെന്നും കോണ്‍ഗ്രസില്‍ നിന്ന് വോട്ട് മറിഞ്ഞിട്ടില്ലെന്നും തരൂര്‍ വ്യക്തമാക്കി. വലിയ ആത്മവിശ്വാസം ഉണ്ടെന്നും വിജയം ഉറപ്പാണെന്നും തരൂര്‍ പറഞ്ഞു.

അതേസമയം, തിരുവനന്തപുരം ജില്ലയിലാണ് എറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത്. ഇവിടെ 73.45 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. 10,04,429 പേരാണ് തിരുവനന്തപുരം മണ്ഡലത്തില്‍ വോട്ട് ചെയ്തത്.

Exit mobile version