കോൺഗ്രസിന് വേണ്ടത് സ്ഥിരം അധ്യക്ഷനെന്ന് ശശി തരൂർ എംപി

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷനായി രാഹുൽ ഗാന്ധി വരണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കി. കോൺഗ്രസ് സാമൂഹ്യമാധ്യമ വിഭാഗം ദേശീയ എക്സിക്യൂട്ടിവ് ‘ദൃഷ്ടി 2021’ലാണ് ഈ പ്രമേയം പാസാക്കിയത്.

അതേസമയം, കോൺഗ്രസിന് ഒരു സ്ഥിരം അധ്യക്ഷൻ ഉണ്ടാകണമെന്ന് ശശി തരൂർ എംപി അഭിപ്രായപ്പെട്ടു. കോൺഗ്രസിന് കഴിഞ്ഞ 2 വർഷമായി ഒരു സ്ഥിരം അധ്യക്ഷനില്ല. കോൺഗ്രസിന്റെ സംഘടനാ സംവിധാനത്തിൽ കൂടുതൽ ഊർജ്ജം പകരുന്നതിനായി ഒരു സ്ഥിരം അധ്യക്ഷൻ വരേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സോണിയ ഗാന്ധിയുടെ നേതൃസ്ഥാനം എല്ലാവരും ഇഷ്ടപ്പെടുന്നതാണ്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്ഥാനമൊഴിയാൻ സോണിയ താൽപര്യം പ്രകടിപ്പിക്കുകയാണെന്നും തരൂർ എംപി പറഞ്ഞു.

Exit mobile version