സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷം രാഹുല്‍ ഗാന്ധിക്ക് ലഭിക്കും; ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷം രാഹുല്‍ ഗാന്ധിക്ക് കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം: സംസ്ഥാനത്തെ ഉയര്‍ന്ന പോളിങ് യുഡിഎഫ് തരംഗത്തിന്റെ തെളിവാണെന്ന് മലപ്പുറം ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ത്ഥിയും മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയുമായ പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷം രാഹുല്‍ ഗാന്ധിക്ക് കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.

ഇത്തവണത്തെ പോളിങ് കണക്കുകള്‍ യുഡിഎഫിന് അനുകൂലമാണ്. സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും, ശബരിമല ഇടതുപക്ഷത്തിന് തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു.

വോട്ടിങ് യന്ത്രങ്ങളെക്കുറിച്ചുള്ള പരാതി ആശങ്കയുണ്ടാകുന്നുണ്ടെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. പൊന്നാനിയില്‍ യുഡിഎഫിന്റെ വോട്ട് ശതമാനം കുറഞ്ഞിട്ടില്ല. കുറഞ്ഞത് ഇടത് വോട്ടുകളാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. വോട്ടിങ് യന്ത്രങ്ങളെക്കുറിച്ച് പരാതി ഉയര്‍ന്നത് നിര്‍ഭാഗ്യകരമാണ്. അതിന്റെ ഫലം കാത്തിരുന്ന് കാണണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Exit mobile version