ലോക്‌സഭാ തെരഞ്ഞെടുപ്പ്; കേരളത്തില്‍ പോളിങ് ശതമാനം 70 കടന്നു

കനത്ത പോളിങ് ആണ് പലയിടത്തും രേഖപ്പെടുത്തിയത്. വയനാട്, ചാലക്കുടി, കണ്ണൂര്‍, കാസര്‍ഗോഡ്, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നിവിടങ്ങളിലാണ് ശക്തമായ പോളിംങ് രേഖപ്പെടുത്തിയത്

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മൂന്നാം ഘട്ട വോട്ടെടുപ്പില്‍ സംസ്ഥാനത്ത് പോളിങ് ശതമാനം 70 കടന്നു. കനത്ത പോളിംങ് ആണ് പലയിടത്തും രേഖപ്പെടുത്തിയത്. വയനാട്, ചാലക്കുടി, കണ്ണൂര്‍, കാസര്‍ഗോഡ്, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നിവിടങ്ങളിലാണ് ശക്തമായ പോളിംങ് രേഖപ്പെടുത്തിയത്.

കണ്ണൂര്‍ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പോളിങ് നടന്നത്. എല്ലാ മണ്ഡലങ്ങളിലും പോളിങ് 50 ശതമാനത്തിന് മുകളില്‍ എത്തി.

Exit mobile version