അടുത്ത അഞ്ചുവര്‍ഷം ആര്..? സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു, ആദ്യ മണിക്കൂറില്‍ വോട്ടര്‍മാരുടെ നീണ്ടനിര

kerala assembly election | Bignewslive

തിരുവനന്തപുരം: അടുത്ത അഞ്ചുവര്‍ഷം കേരളം ആര് ഭരിക്കുമെന്ന കാര്യത്തില്‍ തജനം ഇന്ന് വിധിയെഴുതും. സംസ്ഥാനത്ത് കൃത്യം ഏഴ് മണിയോടെ പോളിംഗ് ആരംഭിച്ചു. ആദ്യമണിക്കൂറില്‍ വോട്ടര്‍മാരുടെ നീണ്ടനിരയാണ് പലയിടത്തും കാണാനായത്. മികച്ച പോളിംഗ് ആണ് തുടക്കത്തിലെ രേഖപ്പെടുത്തിയത്. പ്രമുഖരായ പല നേതാക്കളും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താന്‍ എത്തി.

കൊവിഡ് പശ്ചാത്തലത്തില്‍ സജ്ജീകരിച്ച 40,771 ബൂത്തുകളിലും രാവിലെ ആറുമണിയോടെ മോക് പോളിങ് ആരംഭിച്ചിരുന്നു. സ്ഥാനാര്‍ത്ഥികളുടെ ബൂത്ത് ഏജന്റുമാരുടെ സാന്നിധ്യത്തിലായിരുന്നു മോക് പോളിങ് നടത്തിയത്. മോക് പോളിങ്ങില്‍ പത്തില്‍ താഴെ ബൂത്തുകളിലാണ് വോട്ടിങ് യന്ത്രത്തില്‍ തകരാര്‍ കണ്ടെത്തിയത്.

നിയമസഭയിലേക്കുള്ള 140 നിയോജകമണ്ഡലങ്ങളിലെ പൊതുതെരഞ്ഞെടുപ്പും മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പുമാണ് ഇന്ന് നടത്തുന്നത്. ചൊവ്വാഴ്ച രാവിലെ ഏഴിന് വോട്ടെടുപ്പ് തുടങ്ങും. വൈകുന്നേരം ഏഴുവരെ തുടരും. 957 സ്ഥാനാര്‍ഥികളാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്.

Exit mobile version