വോട്ട് നമ്മുടെ അധികാരം! ഒരിക്കലും വോട്ട് ചെയ്യാതിരിക്കരുത്; ഹൈബിക്കും രാജീവിനുമൊപ്പമെത്തി മമ്മൂട്ടി

നടന്‍ മമ്മൂട്ടി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാജീവിനും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡനുമൊപ്പം സമയം ചെലവഴിച്ചാണ് തിരിച്ചുപോയത്.

കൊച്ചി: ജനാധിപത്യ പ്രക്രിയയില്‍ നമുക്ക് അധികാരം പ്രയോഗിക്കാന്‍ ലഭിക്കുന്ന അവസരാണ് വോട്ടെന്ന് ചലച്ചിത്ര താരം മമ്മൂട്ടി. വോട്ട് നമ്മുടെ അധികാരമാണെന്നും അവകാശമാണെന്നും നടന്‍ മമ്മൂട്ടി.

സ്ഥാനാര്‍ത്ഥികളുടെ മേന്മയും അവരുടെ ഗുണങ്ങളുമെല്ലാം പരിഗണിച്ചാണ് വോട്ട് ചെയ്യുക. അവരുടെ പാര്‍ട്ടിയും നോക്കണം. ഒരിക്കലും വോട്ട് ചെയ്യാതിരിക്കരുത്. നമുക്ക് അധികാരം പ്രയോഗിക്കാന്‍ സാധിക്കുന്ന ഏക അവസരമാണ്. അത് എല്ലാവരും വിനിയോഗിക്കണമെന്നും മമ്മൂട്ടി പറഞ്ഞു.

കൊച്ചി പനമ്പിള്ളി നഗറില്‍ വോട്ട് ചെയ്യാനെത്തിയ നടന്‍ മമ്മൂട്ടി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാജീവിനും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡനുമൊപ്പം സമയം ചെലവഴിച്ചാണ് തിരിച്ചുപോയത്.

Exit mobile version