വോട്ട് ചെയ്യാനെത്തിയവര്‍ക്ക് കിടിലന്‍ സര്‍പ്രൈസ്; സാധാരണക്കാരോടൊപ്പം ക്യൂവില്‍ നിന്ന് വോട്ട് രേഖപ്പെടുത്തി മോഹന്‍ലാല്‍

തിരുവനന്തപുരം മുടവന്‍മുകളിലെ പോളിങ് ബൂത്തില്‍ എത്തി നടന്‍ മോഹന്‍ലാല്‍ വോട്ട് രേഖപ്പെടുത്തി.

തിരുവനന്തപുരം: തിരുവനന്തപുരം മുടവന്‍മുകളിലെ പോളിങ് ബൂത്തില്‍ എത്തി നടന്‍ മോഹന്‍ലാല്‍ വോട്ട് രേഖപ്പെടുത്തി. രാവിലെ തന്നെ വോട്ട് ചെയ്യാനെത്തിയവര്‍ക്ക് കിട്ടിയത് ഒരു അടിപൊടി സര്‍പ്രൈസാണ്. സാധാരണക്കാരോടൊപ്പം ക്യൂവില്‍ നില്‍ക്കുന്ന പ്രിയപ്പെട്ട താരത്തെ കണ്ട് ആരാധകര്‍ അമ്പരന്നു.

വോട്ട് രേഖരപ്പെടുത്താന്‍ മോഹന്‍ലാലെത്തിയപ്പോള്‍ ആദ്യം വോട്ടര്‍മാര്‍ക്ക് വിശ്വാസം വന്നില്ല. പിന്നെ ആര്‍പ്പ് വിളിയായി. എന്നാല്‍ പോളിങ് കേന്ദ്രമായതു കൊണ്ടു എല്ലാവരും അച്ചടക്കത്തോടെ ക്യൂവില്‍ കയറി നിന്നു.

പൊരിഞ്ഞ പോരാട്ടം നടക്കുന്ന തിരുവനന്തപുരത്ത് നേമം, വട്ടിയൂര്‍ക്കാവ് ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ യുഡിഎഫും ബിജെപിയും തമ്മില്‍ ശക്തമായ മത്സരമാണ് നടക്കുന്നത്. അതുകൊണ്ടു തന്നെ രാവിലെ നീണ്ട ക്യൂവായിരുന്നു. തിരക്കിനിടെ വരി തെറ്റിക്കാനൊന്നും മോഹന്‍ലാലില്ല. തികഞ്ഞ അച്ചടക്കത്തോടെ ക്യൂ നിന്നു, വോട്ട് ചെയ്തു.

തൃശ്ശൂരില്‍ നിന്ന് മത്സരിക്കുന്ന ബിജെപി എംപിയും താരവുമായ സുരേഷ് ഗോപിയും എറണാകുളത്തെ ബിജെപി സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനവും ഇന്നലെ മോഹന്‍ലാലിനെ കാണാനെത്തിയിരുന്നു. ഇരുവര്‍ക്കും വിജയാശംസകള്‍ നേരുന്നുവെന്ന് പറഞ്ഞ മോഹന്‍ലാലിനോട് വോട്ട് ചെയ്യുമോ എന്ന് ചോദിച്ചപ്പോള്‍, ‘അതൊക്കെ സര്‍പ്രൈസല്ലേ’ എന്നായിരുന്നു പതിവ് ചിരിയോടെ ലാലിന്റെ മറുപടി.

Exit mobile version