മഴ കാരണം പോളിങ് സാമഗ്രികള്‍ നനഞ്ഞു; രണ്ട് ബൂത്തുകള്‍ മാറ്റി ക്രമീകരിച്ചു

മുണ്ടുപറമ്പിലെ 113, 109 ബൂത്തുകളാണ് മാറ്റി ക്രമീകരിക്കുന്നത്

മലപ്പുറം: കേരളത്തില്‍ പോളിങ് തുടങ്ങി. പോളിങ് ബൂത്തുകളിലൊക്കെ വോട്ടര്‍മാരുടെ നീണ്ട നിരയാണ്. അതേസമയം മലപ്പുറം മുണ്ടുപറമ്പില്‍ മഴ കാരണം പോളിങ് സാമഗ്രികള്‍ നനഞ്ഞു. അതിനാല്‍ രണ്ട് പോളിങ് ബൂത്തുകള്‍ മാറ്റി ക്രമീകരിക്കുകയാണ്. മുണ്ടുപറമ്പിലെ 113, 109 ബൂത്തുകളാണ് മാറ്റി ക്രമീകരിക്കുന്നത്. ബൂത്തില്‍ വോട്ടിങ് ആരംഭിക്കാന്‍ സാധിച്ചിട്ടില്ല.

മലപ്പുറം ജില്ലയില്‍ മോക് പോളിങ് മുതല്‍ വലിയ പ്രതിസന്ധിയുണ്ടായി. ജില്ലയുടെ പല ഭാഗങ്ങളിലും വൈദ്യുതിയില്ല. പോളിങ് ഉദ്യോഗസ്ഥര്‍ മൊബൈലിന്റെയും മെഴുകുതിരിയുടേയും വെളിച്ചത്തിലാണ് മോക് പോളിങ് നടത്തിയത്. എന്നാല്‍ എന്നാല്‍ പോളിങില്‍ തടസ്സമുണ്ടാകില്ലെന്നാണ്
ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്.

അതേസമയം സംസ്ഥാനത്ത് ചില പോളിങ് ബൂത്തുകളില്‍ വോട്ടിംഗ് മെഷിനുകള്‍ പണിമുടക്കി. അതുകൊണ്ടു തന്നെ പല ബൂത്തുകളിലും വോട്ടിംഗ് വൈകുകയാണ്.

Exit mobile version