അഞ്ച് കുഞ്ഞുങ്ങളെ പ്രസവിച്ച ഒരമ്മ എന്റെ വീട്ടിലുണ്ട്, ഗര്‍ഭിണിയുടെ വയറില്‍ തൊട്ട് അനുഗ്രഹിച്ചത് മാതൃത്വത്തോടുള്ള സ്നേഹമാണ്; സുരേഷ് ഗോപി

തൃശ്ശൂര്‍: ഗര്‍ഭിണിയായ യുവതിയുടെ വയറില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി തലോടിയ വാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നത്. നിരവധി വിമര്‍ശനങ്ങളാണ് വീഡിയോക്ക് പിന്നാലെ എത്തിയിരുന്നത്. എന്നാല്‍ ചിലര്‍ അതിനെ അനുകൂലിക്കുകയും ചെയ്തു. ഗര്‍ഭിണികളോടുള്ള തന്റെ ഇഷ്ടം കാരണമാണ് അത് ചെയ്തതെന്ന് വ്യക്തമാക്കുകയാണ് സുരേഷ് ഗോപി.

‘ഒരുപാട് ഗര്‍ഭിണികളെ ഒരുമിച്ച് കാണുന്നത് ഭയങ്കര ഇഷ്ടമുള്ള കാഴ്ചയാണ്. മാതൃത്വത്തെ അത്രയും ബഹുമാനിക്കുന്ന വ്യക്തിയാണ് ഞാന്‍. അതുകൊണ്ട് തന്നെയാണ് എന്റെ വീട്ടില്‍ 5 കുഞ്ഞുങ്ങളെ പ്രസവിച്ച ഒരു അമ്മ ഉണ്ടായത്. അമ്മയെന്ന സ്ത്രീയുടെ ആരോഗ്യം കരുതലാണ്. ജീവിതത്തില്‍ ഒരു ദുരന്തം സംഭവിച്ചതുമാണ്. അതിന്റെ പേടിയുമുണ്ട്. ഈ പശ്ചാത്തലത്തില്‍ എനിക്ക് ഗര്‍ഭിണികളെ ഭയങ്കര ഇഷ്ടമാണ്. വാരിപ്പുണര്‍ന്ന് ആ വയറ്റില്‍ ഒരു ഉമ്മ കൊടുക്കണമെന്ന വികാരമാണ് ഉണ്ടായിരുന്നത്. പക്ഷേ സാമൂഹിക ജീവിതത്തില്‍ അത് സാധ്യമല്ലല്ലോ..’ സുരേഷ് ഗോപി പറഞ്ഞു.

Exit mobile version