വൈദികനെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി..!

ചങ്ങനാശേരി: വൈദികനെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഛത്തീസ്ഗഡുകാരനായ അംബികാപൂര്‍ രൂപതാംഗമായ ഫാ മുകേഷ് തിര്‍ക്കി നെയാണ് ഇന്ന് തുരുത്തിക്കടുത്തുള്ള റെയില്‍വേ ട്രാക്കില്‍ കാണപ്പെട്ടത്. തുരുത്തിയിലുള്ള കുടുംബ പഠനകേന്ദ്രത്തിലെ രണ്ടാവര്‍ഷ വിദ്യാര്‍ത്ഥിയാണ് ഫാ മുകേഷ്.

ഇന്നലെ രാത്രി മുതല്‍ സ്ഥാപനത്തില്‍ നിന്നും ഇദ്ദേഹത്തെ കാണാതായിരുന്നു. ഇതു സംബന്ധിച്ച് സ്ഥാപനാധികാരികള്‍ ചങ്ങനാശേരി പോലീസില്‍ പരാതി നല്‍കിരുന്നു. ശേഷം പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ നിന്നും കണ്ടെത്തിയത്. എസ്‌ഐ അഭിലാഷിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയേല്ക്ക് മാറ്റി. കഴിഞ്ഞ ഒന്നര വര്‍ഷക്കാലമായി തുരുത്തിയിലുള്ള കുടുംബ പഠനകേന്ദ്രത്തിലെ വിദ്യാര്‍ത്ഥിയാണ് ഫാ മുകേഷ്

Exit mobile version