നിക്ഷേപക തട്ടിപ്പ്: അറസ്റ്റിലായ കുന്നത്തുകളത്തില്‍ ജ്വല്ലറി ഉടമ കെവി വിശ്വനാഥന്‍ ആശുപത്രി കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചു

കോട്ടയം: കോടിക്കണക്കിന് രൂപ തട്ടിച്ച നിക്ഷേപക തട്ടിപ്പ് കേസിലെ പ്രതി കുന്നത്തുകളത്തില്‍ ഗ്രൂപ്പ് ഉടമ കെവി വിശ്വനാഥന്‍ (68) കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍. ചികിത്സയിലായിരുന്ന കോട്ടയത്തെ സ്വകാര്യ ആശുപത്രിയുടെ നാലാം നിലയില്‍ നിന്ന് ചാടി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ 8.30 ന് ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടുകയായിരുന്നുവെന്നാണ് വിവരം. പോലീസെത്തി നടപടികള്‍ സ്വീകരിച്ചുവരികയാണ്.

കോടികളുടെ കടബാധ്യത വന്നതോടെ പാപ്പരായി പ്രഖ്യാപിക്കണമെന്നും റിസീവറെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് കോട്ടയം സബ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇത് പരിഗണിച്ച് കോടതി ഇദ്ദേഹത്തെ പാപ്പരായി പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ പണം നിക്ഷേപിച്ചവര്‍ വലിയ തോതില്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.

35 കോടിയോളം നിക്ഷേപ തട്ടിപ്പുണ്ടെന്നാണ് പ്രഥമദൃഷ്ട്യാ കേസ് നിലവിലുള്ളത്. ക്രൈംബ്രാഞ്ചാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്.

Exit mobile version