പള്ളിയിലേക്ക് വരുന്നത് പ്രാര്‍ത്ഥിക്കാനാണ്; പള്ളിയിലെത്തുമ്പോള്‍ ഫോട്ടോ എടുക്കരുത്; സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകരെ സ്‌നേഹത്തോടെ ഉപദേശിച്ച് മമ്മൂട്ടി!

പലപ്പോഴും സിനിമാ താരങ്ങള്‍ക്കും സെലിബ്രിറ്റികള്‍ക്കും ലഭിക്കുന്ന ആരാധനയും ജനശ്രദ്ധയും അസൂയ ഉളവാക്കുന്നതാണെങ്കിലും അവരുടെ സ്വകാര്യതയെ മാനിക്കാത്ത ആരാധകരുടെ പ്രവര്‍ത്തി ഒരു തലവേദന തന്നെയാണ്. സെലിബ്രിറ്റികളെ കണ്ടാല്‍ സ്ഥലവും സന്ദര്‍ഭവും നോക്കാതെ സെല്‍ഫിയ്ക്കായി ചുറ്റും കൂടുന്നത് അരോചകം തന്നെ. പലപ്പോഴും ഇത്തരം സാഹചര്യങ്ങളില്‍ താരങ്ങള്‍ സംയമനം പാലിക്കാറുണ്ടെങ്കിലും പിടിവിട്ടു പോകുന്ന സന്ദര്‍ഭങ്ങളും ചെറുതല്ല.

ഇത്തരത്തില്‍ സെല്‍ഫിക്കായി ശല്യം ചെയ്ത ആരാധകരെ സ്‌നേഹത്തോടെ ഉപദേശിച്ച് അയക്കുന്ന മമ്മൂട്ടിയുടെ വീഡിയോ ആണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. പ്രാര്‍ത്ഥനയ്ക്കായി പള്ളിയില്‍ എത്തിയ മെഗാസ്റ്റാര്‍ മമ്മൂട്ടിയെയാണ് ആരാധകര്‍ സെല്‍ഫി ആവശ്യപ്പെട്ട് ശല്യം ചെയ്തത്. വെള്ളിയാഴ്ച പകല്‍ കാസര്‍ഗോട്ടെ ഉള്‍നാട്ടിലെ പള്ളിയിലാണ് സംഭവം. പള്ളിയിലെത്തിയ മമ്മൂട്ടിയുടെ ഈ സ്നേഹോപദേശം വൈറലാവുകയാണ്.

മമ്മൂട്ടി പള്ളിയിലേക്ക് എത്തിയപ്പോഴാണ് ആരാധകര്‍ മൊബൈല്‍ ഫോണുമായി ചുറ്റും കൂടിയത്. ഏറെയും ചെറുപ്പക്കാരും കുട്ടികളുമായിരുന്നു. അദ്ദേഹം കാറില്‍ നിന്ന് ഇറങ്ങിയപ്പോള്‍ തന്നെ ആരാധകര്‍ ചുറ്റും കൂടി. പള്ളിയിലേക്ക് നിസ്‌കരിക്കാന്‍ ഇറങ്ങിയപ്പോഴാണ് ആരാധകരുടെ സ്നേഹപ്രകടനം നടന്നത്. അപ്പോള്‍ തന്നെ മമ്മൂട്ടിയുടെ മറുപടിയും എത്തി.

‘ള്ളിയിൽ വന്നാൽ ഫോട്ടോ എടുക്കരുത് പള്ളിയിൽ വന്നാൽ പള്ളിയിൽ വരണം. പള്ളിയിലെത്തുമ്പോള്‍ ഫോട്ടോ എടുക്കരുത്. പള്ളിയിലേക്ക് വരുമ്പോള്‍ പള്ളിയില്‍ വരുന്നപോലെ തന്നെ വരണം. പ്രാര്‍ഥിക്കണം. താരത്തിന്റെ ഈ ഉപദേശം മനസിലാക്കി, ആരാധകര്‍ പതിയെ ഫോട്ടോ എടുക്കുന്നത് നിര്‍ത്തി. താരത്തിനൊപ്പം പള്ളിയിലേക്ക് നടന്നു. ഈ വിഡിയോയാണ് സോഷ്യല്‍ ലോകത്ത് ഇപ്പോള്‍ വൈറലാകുന്നത്. മമ്മൂട്ടിയോടൊപ്പം എത്തിയ ഒരാള്‍ ഒരു ആരാധകന്റെ ഫോണ്‍ പിടിച്ചുവാങ്ങുകയും ചെയ്യുന്നുണ്ട്.

Exit mobile version