പെരിന്തല്‍മണ്ണയില്‍ നിന്ന് ശ്രീചിത്രയിലെത്തിച്ച അഞ്ച് ദിവസം പ്രായമായ കുഞ്ഞിനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും

കഴിഞ്ഞ വ്യാഴാഴ്ചയാണ് അഞ്ച് മണിക്കൂര്‍ കൊണ്ട് നവജാത ശിശുവുമായി ആധുനിക സംവിധാനങ്ങളുള്ള ആംബുലന്‍സില്‍ തിരുവനന്തപുരത്ത് എത്തിയത്

തിരുവനന്തപുരം: ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണയില്‍ നിന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ എത്തിച്ച കുഞ്ഞിനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും. കഴിഞ്ഞ വ്യാഴാഴ്ചയാണ് അഞ്ച് മണിക്കൂര്‍ കൊണ്ട് നവജാത ശിശുവുമായി ആധുനിക സംവിധാനങ്ങളുള്ള ആംബുലന്‍സില്‍ തിരുവനന്തപുരത്ത് എത്തിയത്. ഇന്നലെ കുട്ടിയുടെ ആരോഗ്യസ്ഥി നിലവില്‍ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

അതേസമയം രക്ഷിതാക്കള്‍ അനുമതി നല്‍കാത്തതിനാലാണ് കുട്ടിയുടെ ശസ്ത്രക്രിയ ഉണ്ടാകാതിരുന്നത്. ശസ്ത്രകിയ ചെയ്താല്‍ ഉണ്ടാകാന്‍ ഇടയുള്ള പ്രശ്‌നങ്ങളും, ദീര്‍ഘകാലം നീണ്ട് നില്‍ക്കുന്ന ചികിത്സ എന്നിവ കാരണമാണ് രക്ഷിതാക്കള്‍ ശസ്ത്രക്രിയക്ക് അനുമതി നല്‍കാത്തത്. കുഞ്ഞിനെ ഇന്ന് തന്നെ മലപ്പുറത്തെ ആശുപത്രിയിലേക്ക് മാറ്റും. ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനുള്ള ദൗത്യം സര്‍ക്കാര്‍ ഏറ്റെടുത്തത്.

Exit mobile version