അമ്മയുടെ ക്രൂര മര്‍ദ്ദനമേറ്റ സംഭവം; ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ചു തുടങ്ങി

കൊച്ചിയിലെ സ്വാകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള കുഞ്ഞിനെ കഴിഞ്ഞ ദിവസംകോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നെത്തിയ മൂന്നംഗ മെഡിക്കല്‍ സംഘം സന്ദര്‍ശിച്ചു

കൊച്ചി: ആലുവയില്‍ അമ്മയുടെ ക്രൂര മര്‍ദ്ദനത്തിനിരയായി ചികിത്സയില്‍ കഴിയുന്ന മൂന്ന് വയസുകാരന്റെ ആരോഗ്യ നില അതീവ ഗുരുതരനായി തുടരുന്നു. കൊച്ചിയിലെ സ്വാകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള കുഞ്ഞിനെ കഴിഞ്ഞ ദിവസംകോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നെത്തിയ മൂന്നംഗ മെഡിക്കല്‍ സംഘം സന്ദര്‍ശിച്ചു.

കുട്ടിയ്ക്ക് നിലവില്‍ നല്‍കുന്ന ചികിത്സ തുടരാനാണ് ആശുപത്രി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ച മൂന്ന് വയസുകാരന് ശസ്ത്രക്രിയ നടത്തിയെങ്കിലും ആരോഗ്യ നിലയില്‍ പുരോഗതിയില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കുട്ടിയുടെ തലച്ചോറില്‍ രക്തം കട്ടപിടിച്ച് പ്രവര്‍ത്തനം നിലച്ചു തുടങ്ങിയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

എങ്കിലും കുട്ടിയുടെ ജീവന്‍ നിലനിര്‍ത്താന്‍ നിലവിലെ ചികിത്സ തുടരണമെന്ന് വിദഗ്ധ മെഡിക്കല്‍ സംഘം ആശുപത്രി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. കഴിഞ്ഞ ബുധനാഴ്ചയാണ് ശരീരത്തില്‍ മര്‍ദനമേറ്റ മുറിവുകളും പൊള്ളലേറ്റ പാടുകളുമായി ബംഗാള്‍ സ്വദേശിയായ മൂന്നുകാരനെ ആശുപത്രിയില്‍ എത്തിച്ചത്. കുട്ടിയുടെ ശരീരത്തിലേ പാടുകള്‍ കണ്ട ഡോക്ടര്‍മാര്‍ സംശയം തോന്നി പോലീസില്‍ അറിയിക്കുകയായിരുന്നു.

കുട്ടിയുടെ മാതാപിതാക്കളെ വിശദമായി ചോദ്യം ചെയ്തതിനെ തുടര്‍ന്ന് അമ്മയാണ് കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേല്‍പിച്ചതെന്ന് കണ്ടെത്തി. തുടര്‍ന്ന് ഇവര്‍ക്കെതിരെ വധശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുട്ടിയുടെ അച്ഛന്‍ ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്.

Exit mobile version