വള്ളത്തില്‍ വാഴയില കുടയുമായി വരനും വധുവും: വെള്ളം വീഴുമ്പോള്‍ ഉമ്മ വയ്ക്കാന്‍ ക്യാമറാമാന്‍; വഞ്ചി മറിഞ്ഞ് രണ്ട്‌പേരും വെള്ളത്തില്‍, ചിരി പടര്‍ത്തി വീഡിയോ

വ്യത്യസ്തങ്ങളായ സേവ് ദി ഡേറ്റ് വീഡിയോകളും പോസ്റ്റ് വെഡ്ഡിംഗുമെല്ലാം സൈബര്‍ ലോകത്ത് വൈറലാകാറുണ്ട്. അത്തരത്തില്‍ വ്യത്യസ്തമാക്കാന്‍ ശ്രമിച്ച് വെള്ളത്തില്‍ വീണ പ്രതിശ്രുതദമ്പതികളുടെ സേവ് ഡേറ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിരിപടര്‍ത്തുന്നത്.

ടിജിന്‍, ശില്‍പ്പ എന്നിവരുടെ സേവ് ദി ഡേറ്റ് വീഡിയോ ഷൂട്ടിനിടെയാണ് സംഭവം.
രണ്ടുപേരും റൊമാന്റിക് ആയി ചിരിച്ചിരിക്കണം. വെള്ളം വീഴുമ്പോള്‍ കിസ് ചെയ്യണം!- ഷൂട്ടിങ്ങിന് മുന്‍പ് ക്യാമറാമാന്റെ നിര്‍ദേശം. പറഞ്ഞത് അക്ഷരംപ്രതി അനുസരിക്കാന്‍ റെഡിയായി വള്ളത്തില്‍ വാഴയില കുടയുമായി വരനും ശാലീന സുന്ദരിയായി വധുവും. പുഴയില്‍ നിന്ന് വെള്ളം തെറിപ്പിച്ച് മഴയും ഫ്രെയിമിലുണ്ട്.

ഫ്രെയിം ഓകെയാക്കി വെള്ളം തെറിപ്പിക്കാനും കിസ് ചെയ്യാനും പറയുന്നു. എന്നാല്‍ ചുംബിക്കാനുള്ള ശ്രമത്തിനിടെ വഞ്ചിയുടെ ഒരുഭാഗം മറിഞ്ഞ് രണ്ടുപേരും വെള്ളത്തില്‍ വീഴുകയായിരുന്നു. ആഴമില്ലാത്ത ഭാഗത്തായിരുന്നു ഷൂട്ടിങ്.

Exit mobile version