തെരഞ്ഞെടുപ്പ് പ്രാചരണത്തിനായി പ്രധാനമന്ത്രി കോഴിക്കോടെത്തി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ പ്രത്യേക വിമാനത്തിലെത്തിയ അദ്ദേഹം റോഡ് മാര്‍ഗമാണ് കോഴിക്കോട്ടെ ബീച്ചിലുള്ള പ്രചാരണവേദിയിലേക്ക് തിരിച്ചത്.

കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രാചരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി കോഴിക്കോടെത്തി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ പ്രത്യേക വിമാനത്തിലെത്തിയ അദ്ദേഹം റോഡ് മാര്‍ഗമാണ് കോഴിക്കോട്ടെ ബീച്ചിലുള്ള പ്രചാരണവേദിയിലേക്ക് തിരിച്ചത്.

നരേന്ദ്രമോഡിയുടെ കേരളത്തിലെ ആദ്യപ്രചാരണ റാലിയാണിത്. കാസര്‍കോട് മുതല്‍ തൃശ്ശൂര്‍ വരെയുള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ വേദിയില്‍ അണിനിരത്തിയാണ് മോഡിയുടെ പ്രചാരണപരിപാടി. എസ്പിജിയുടെ നിയന്ത്രണത്തിലാണ് കോഴിക്കോട്ടെ പ്രചാരണവേദി.

കര്‍ണാടകയിലെ കൊപ്പാളില്‍ നിന്നാണ് മോഡി കോഴിക്കോട്ടെത്തിയത്. കോഴിക്കോട്ടെ ബീച്ചില്‍ തയ്യാറാക്കിയ പ്രചാരണവേദിയിലേക്ക് നിരവധി പ്രവര്‍ത്തകര്‍ എത്തിക്കഴിഞ്ഞു.

Exit mobile version